ADVERTISEMENT

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 5,250 രൂപയിലും പവന് 42,000 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്

എക്കാലത്തെയും ഏറ്റവും ഉയർന്ന വില എന്ന റെക്കോർഡിലാണ് വ്യാഴാഴ്ചയും വ്യാപാരം അവസാനിപ്പിച്ചത്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർധിച്ചു ഗ്രാമിന് 5,310 രൂപയിലും പവന് 42,480 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്

ഗ്രാമിന് ഈ മാസം 2ന് രേഖപ്പെടുത്തിയ 5,045 രൂപയും പവന് 40,360 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡ് ഇന്നലെ മുന്നേറിയത് സ്വർണത്തിന് തിരുത്തൽ നൽകി. 1950 ഡോളറിൽ നിന്നും 1932 ഡോളറിലേക്കിറങ്ങിയ രാജ്യാന്തര സ്വർണ വിലയ്ക്ക് ഇന്നത്തെ അമേരിക്കൻ പിസിഇ ഡേറ്റയും നിർണായകമാണ്.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com