ADVERTISEMENT

സംസ്ഥാനത്ത് മാസാവസാനം സ്വർണവില കുറഞ്ഞു. മൂന്ന് ദിവസം ഒരേ വില തുടർന്ന ശേഷമാണ് ഇന്ന് വിലയിൽ നേരിയ കുറവ്. ഗ്രാമിന് 15 രൂപയും പവന് 120 കുറഞ്ഞ് ഗ്രാമിന്  5,250 രൂപയും പവന് 42,000 രൂപയുമാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്.

ശനിയാഴ്ച മുതൽ ഗ്രാമിന് 5,265 രൂപയിലും പവന് 42,120 രൂപയിലുമാണ് വ്യാപാരം നടന്നത്. ജനുവരി 26 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,310 രൂപയും പവന് 42,480 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. എക്കാലത്തെയും ഉയർന്ന നിരക്കായിരുന്നു ഇത്. ഏറ്റവും കുറഞ്ഞ നിരക്ക് ജനുവരി 2ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,045 രൂപയും പവന് 40,360 രൂപയുമാണ്. ഈ മാസം മുഴുവനും സ്വർണ വില ഗ്രാമിന് 5000 രൂപയ്ക്ക് മുകളിലാണ് വ്യാപാരം നടത്തിയത്

രാജ്യത്തു സ്വർണവില പുതിയ റെക്കോർഡിലെത്താനുള്ള  ഒരു കാരണം ഡോളറിനെതിരെ രൂപയ്ക്കുണ്ടായ മൂല്യത്തകർച്ചയാണ്.സുരക്ഷിത നിക്ഷേപമെന്ന നിലയിൽ വൻകിട നിക്ഷേപകർ കൂടുതൽ സ്വർണം വാങ്ങുന്നത് ജനുവരിയിലെ ഉയർന്ന വിലയ്ക്ക് കാരണമായിരുന്നു. രാജ്യാന്തര വിപണിയിൽ ഫെഡ് മീറ്റിങ്ങിന് മുന്നോടിയായി ഡോളർ മുന്നേറിയത് ഇന്നലെ സ്വർണത്തിനു തിരുത്തൽ നൽകി. കഴിഞ്ഞ മൂന്ന്  മാസമായി തുടർച്ചയായി മുന്നേറുന്ന സ്വർണത്തിന് സാമ്പത്തിക മാന്ദ്യഭീഷണിയാണ് പിന്തുണയായത്. 1921ഡോളറിൽ നിൽക്കുന്ന സ്വർണത്തിന് ഇന്ന് ഡോളറിന്റെ തുടർ ചലനങ്ങൾ പ്രധാനമാണ്.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com