Premium

കണക്കുകൂട്ടാം, കാശും ലാഭിക്കാം! അടിമുടി മാറി ആദായനികുതി; ഇളവു കണ്ട് ഇളക്കം വേണ്ട

HIGHLIGHTS
  • കേന്ദ്രബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ച ആദായനികുതി ഇളവുകള്‍ എന്തൊക്കെ?
  • പുതിയ നികുതിഘടനയോ പഴയ നികുതിഘടനയോ കൂടുതല്‍ ലാഭകരം?
  • നികുതിഘടന മാറും മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ
2090275381
Image: Miha Creative/shutterstock
SHARE

കേന്ദ്രബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പുതിയ നികുതിഘടനയിലുള്ളവര്‍ക്കു പ്രഖ്യാപിച്ച ഇളവുകള്‍ ഒറ്റനോട്ടത്തില്‍ ആകര്‍ഷകമാണെങ്കിലും ശമ്പളവരുമാനക്കാരില്‍ ഭൂരിഭാഗത്തിനും ഇളവുകളൊന്നുമില്ലാത്ത ഈ നികുതിഘടന ലാഭകരമായിരിക്കില്ല. അതുകൊണ്ടുതന്നെ സ്വന്തം വരുമാനത്തിന്‍റെയും തനിക്ക് അര്‍ഹതയുള്ള നികുതിയിളവുകളുടെയും സ്വഭാവം വിലയിരുത്തിയ ശേഷം മാത്രം നികുതിഘടന മാറ്റുന്നതാവും അഭികാമ്യം. അതായത്, ചിലര്‍ക്ക് പഴയ നികുതിഘടന ആയിരിക്കും ലാഭമെങ്കില്‍ മറ്റു ചിലര്‍ക്ക് പുതിയ രീതിയായിരിക്കും ഗുണകരം. ആദായനികുതി കണക്കാക്കാന്‍ രണ്ടു നികുതിഘടനകള്‍ നിലവില്‍ വരുന്നത് 2020ലെ കേന്ദ്ര ബജറ്റിലാണ്. നിലവിലുണ്ടായിരുന്ന ആദായനികുതി സ്ലാബിനു പുറമേ, കുറഞ്ഞ നിരക്കിലുള്ള നികുതിയുള്ള പുതിയൊരു നികുതിഘടന കൂടി അവതരിപ്പിക്കുകയാണ് ആ വര്‍ഷം ധനമന്ത്രി ചെയ്തത്. പക്ഷേ, ഒരു തരത്തിലുള്ള ആദായനികുതി ഇളവുകളും ഉണ്ടാവില്ല എന്നതായിരുന്നു പുതിയ നികുതിഘടനയുടെ പ്രത്യേകത. അതായത് ഒരാള്‍ക്ക് വിവിധ തരത്തിലുള്ള ആദായനികുതി ഇളവുകളോടെ താരതമ്യേന ഉയര്‍ന്ന നികുതിനിരക്കിലുള്ള പഴയ നികുതിഘടനയോ, ഒരു തരത്തിലുള്ള ആദായനികുതി ഇളവുമില്ലാതെ കുറഞ്ഞ നികുതി നിരക്കുള്ള പുതിയ നികുതിഘടനയോ സ്വീകരിക്കാം എന്നര്‍ഥം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിജയിക്കണമെങ്കിൽ കംഫർട് സോണിനു പുറത്തു വരണം‌‌ | Roopa George Interview | SheTalks

MORE VIDEOS