രണ്ട് ദിവസം ഒരേ വില തുടർന്ന ശേഷം സംസ്ഥാനത്ത് തിങ്കളാഴ്ച സ്വർണവില വർധിച്ചു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ച് ഗ്രാമിന് 5,265 രൂപയിലും പവന് 42,120 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് 5,240 രൂപയിലും പവന് 41,920 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്. രണ്ടാഴ്ചയ്ക്ക് ശേഷമായിരുന്നു സംസ്ഥാനത്തെ സ്വർണവില 42,000 ത്തിനു താഴെ എത്തുന്നത്. എന്നാൽ വീണ്ടും സ്വർണവില 42,000 ത്തിനു മുകളിൽ എത്തിയിരിക്കുകയാണ്. വെള്ളിയാഴ്ചയും ശനിയാഴ്ചയും സ്വർണവില കുറഞ്ഞിരുന്നു.
ഈ മാസത്തേ ഏറ്റവും ഉയർന്ന നിരക്ക് ഫെബ്രുവരി 2 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,360 രൂപയും പവന് 42,880 രൂപയുമാണ്.ഏറ്റവും കുറഞ്ഞ നിരക്ക് ഫെബ്രുവരി 4,5 തീയതികളിൽ രേഖപ്പെടുത്തിയ ഗ്രാമിന് 5,265 രൂപയും പവന് 41,920 രൂപയുമാണ്. രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡ് 3.50%ൽ മുകളിലെത്തിയത് സ്വർണത്തിന് വെള്ളിയാഴ്ച വൻ തകർച്ച നൽകി. അടുത്ത തിങ്കളാഴ്ചത്തെ അമേരിക്കൻ പണപ്പെരുപ്പ കണക്കുകൾ വരെ സ്വർണത്തിന് സമ്മർദ്ദ സാധ്യത കൂടുതലാണ്.