ADVERTISEMENT

വീണ്ടും 44,000 ത്തിലേക്കെത്തി സംസ്ഥാനത്തെ സ്വർണവില. ഇന്നലെ കുറഞ്ഞു നിന്ന സ്വർണവിലയാണ് ഇന്ന് വർധിച്ചത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച് ഗ്രാമിന് 5,500 രൂപയിലും പവന് 44,000 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞു 5,480 രൂപയും പവന് 43,840 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് മാർച്ച്‌ 18,19 തീയതികളിൽ രേഖപ്പെടുത്തിയ ഗ്രാമിന് 5,530 രൂപയും  പവന് 44,240 രൂപയുമാണ്. 

കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ 1800 രൂപയുടെ വർധനവാണ് സ്വർണവിലയിൽ ഉണ്ടായത്. ഇതും റെക്കോർഡ് നിരക്കാണ്. ആഗോളതലത്തിലെ ബാങ്കിങ് – സാമ്പത്തിക രംഗങ്ങളിലുള്ള അനിശ്ചിതത്വമാണ് സ്വർണ വില ഉയരുന്നതിന് പ്രധാന കാരണം. ഈ സാമ്പത്തികാനിശ്ചിതത്വങ്ങൾക്ക് പരിഹാരമാകുന്നത് വരെ സ്വർണവില മുന്നേറ്റ പ്രവണത തുടരുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് മാർച്ച്‌ 9 ന് രേഖപ്പെടുത്തിയ പവന് 40,720 രൂപയാണ്. രാജ്യാന്തര വിപണിയിൽ സ്വർണ വില ഇന്നലെ 2000 ഡോളർ കടന്ന്  2014.90 ഡോളർ എന്ന ഉയർന്ന നിരക്ക് നേടിയെങ്കിലും 2022 മാർച്ച് 10 ന് കുറിച്ച 2015.10 ഡോളർ  റെക്കോർഡ് മറികടക്കാതെ തിരിച്ചിറങ്ങി 1980 ഡോളറിൽ വ്യാപാരം അവസാനിപ്പിച്ചു. ബോണ്ട് യീൽഡ് തിരിച്ചു കയറിയതാണ് സ്വർണത്തിൽ ലാഭമെടുക്കലിന് കാരണമായത്.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com