ADVERTISEMENT

സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഇന്നലെ കുറഞ്ഞു നിന്ന സ്വർണവിലയാണ് വ്യാഴാഴ്ച കൂടിയത്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയും വർധിച്ചു ഗ്രാമിന് 5,480 രൂപയിലും പവന് 43,840 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

ഗ്രാമിന് 80 രൂപയും പവന് 640 രൂപയും കുറഞ്ഞു ഗ്രാമിന് 5,420 രൂപയിലും പവന് 43,360 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. മാർച്ച് 18, 19 തീയതികളിൽ രേഖപ്പെടുത്തിയ പവന് 44,240 രൂപയാണ് ഈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക്.

 

ഏറ്റവും കുറഞ്ഞ നിരക്ക് മാർച്ച് 9 ന് രേഖപ്പെടുത്തിയ പവന് 40,720 രൂപയുമാണ്. രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡ് തിരുത്തൽ നേരിട്ടത് ഇന്നലെ സ്വർണത്തിന് മുന്നേറ്റം നൽകി.10 വർഷ അമേരിക്കൻ ബോണ്ട് യീൽഡ് 3.5%ൽ താഴെയിറങ്ങിയപ്പോൾ രാജ്യാന്തര സ്വർണ വില 1970 ഡോളറിന് മുകളിലേക്ക് തിരിച്ചു കയറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com