നികുതിദായകരുടെ ശ്രദ്ധയ്ക്ക്; വരുമാനം ശരിയായി കണക്കാക്കിയില്ലെങ്കിൽ പണിയാകും

Income-Tax-Return-1248
പ്രതീകാത്മക ചിത്രം
SHARE

ആദായനികുതിദായകരെ സംബന്ധിച്ചിടത്തോളം ഓരോ അസസ്മെന്റ് വർഷത്തെ മൊത്തം നികുതിബാധക വരുമാനം കൃത്യമായി കണക്കാക്കുക എന്നത് എന്നും പ്രധാനമാണ്. എന്നാലിപ്പോൾ അതിനു പ്രസക്തി വളരെ കൂടുതലാണ്. കാരണം, ഓരോ വ്യക്തിയുടെയും ചെറുതും വലുതുമായ എല്ലാവിധ ഇടപാടുകളും ആദായനികുതി വകുപ്പിന്റെ റെഡാറിനുള്ളിലാണ്. അതിനാൽ, നിങ്ങൾ മനഃപൂർവമോ അല്ലാതെയോ വിട്ടുപോകുന്ന, ചെറുതോ വലുതോ ആയ വരുമാനങ്ങൾ പോലും നിങ്ങളുടെ നികുതിബാധക വരുമാനത്തിലേക്കു കൂട്ടിച്ചേർക്കപ്പെടാം. 

അതുകൊണ്ട്, മാർച്ച് 31 ന് അകം ലഭ്യമായ ഇളവുകളെല്ലാം ഉറപ്പാക്കി പരമാവധി നികുതി ലാഭിച്ചാലും ജൂലൈയിൽ ഇൻകം ടാക്സ് റിട്ടേൺ സമർപ്പിക്കുമ്പോൾ നികുതിബാധക വരുമാനം ഗണ്യമായി വർധിക്കാനുള്ള സാധ്യതയുണ്ട്.  ഈ മാർച്ചിൽ തന്നെ എല്ലാ വരുമാനങ്ങളും കൃത്യമായി കണക്കാക്കി അതനുസരിച്ചു വേണം നികുതി കണക്കാക്കാൻ. ആ നികുതിബാധ്യത പരമാവധി കുറയ്ക്കാനുള്ളതെല്ലാം ചെയ്യുകയും വേണം. കാരണം, റിട്ടേൺ ജൂലൈയിൽ ഫയൽ ചെയ്താൽ മതിയെങ്കിലും നികുതിയിളവു നേടാനുള്ള അവസാന തീയതി മാർച്ച് 31 ആണ്. അതായത്, റിട്ടേൺ ഫയൽ ചെയ്യുമ്പോൾ നികുതി പ്രതീക്ഷിച്ചതിലും കൂടുതലായാൽ പിന്നെ ഇളവുകൾ ഉപയോഗപ്പെടുത്താനാകില്ല.

tax-free

ഏതെല്ലാം വരുമാനത്തിനു നികുതിയുണ്ട് 

ലഭിക്കാവുന്ന ഇളവുകൾ പരമാവധി നേടാനും അതുവഴി ആദായനികുതി കുറയ്ക്കാനുമാണു പൊതുവേ എല്ലാവരും ശ്രദ്ധിക്കുക. എന്നാൽ, നികുതിബാധകമായ വരുമാനങ്ങളെല്ലാം ഉൾപ്പെടുത്താതെയാകും പലപ്പോഴും ഈ പ്ലാനിങ്. മൊത്തം വരുമാനം ശരിയായി കണക്കാക്കാൻ ആദ്യം അറിയേണ്ടത്, ഏതെല്ലാം വരുമാനങ്ങൾക്കാണ് ആദായനികുതി ബാധകമാകുക എന്നതാണ്. ഒരു വ്യക്തിയുടെ ശമ്പളം, വാടക, ബിസിനസ്/ പ്രഫഷന്‍ വരുമാനം, മൂലധനനേട്ടം, മറ്റു വരുമാനം എന്നീ അഞ്ചു സ്രോതസ്സുകളിലെ വരുമാനങ്ങൾ എല്ലാം കൂട്ടണം.

1  ശമ്പളവരുമാനത്തിൽ പെന്‍ഷന്‍, ബോണസ്, അടക്കമുളളവ ഉൾപ്പെടും. ആ വർഷത്തെ ശമ്പള– പെൻഷൻ വർധന, അരിയറുകൾ, ബോണസ് എന്നിവ അടക്കമുള്ള തുകകൾ ശരിയായി കണക്കാക്കി ഉൾപ്പെടുത്തണം. ഇല്ലെങ്കിൽ പിന്നീട് അധിക ബാധ്യത വരാം. 

2  അതുപോലെ ശമ്പള വരുമാനക്കാർ, പെൻഷൻകാർ, ബിസിനസ് പ്രഫഷനൽ വിഭാഗത്തിൽപെട്ടവർക്കെല്ലാം വാടക അടക്കം ഇന്ന് പലതരം അധിക വരുമാനം ഉണ്ടാകും. അവ ഉൾപ്പെടുത്താൻ വിട്ടുപോകരുത്. 

3  ബാങ്ക് അടക്കമുള്ള ഇടങ്ങളിൽ സ്ഥിരനിക്ഷേപം, റിക്കറിങ് ഡിപ്പോസിറ്റ്, സേവിങ്സ് അക്കൗണ്ടുകൾ എന്നിവയുണ്ടാകും. ഇവയിലൊരോന്നിന്റെയും പലിശകൾ, വരുമാനത്തിൽ ഉൾപ്പെടുത്തണം. 

4  നിലവിൽ ഓഹരി, മ്യൂച്വൽ ഫണ്ട് നിക്ഷേപമുള്ളവർ വർധിച്ചുവരികയാണ്. ഇവ വിറ്റു കിട്ടുന്ന ലാഭം, ഡിവിഡൻഡ് തുക എന്നിവയും നിങ്ങളുടെ മൊത്ത വരുമാനം വർധിപ്പിക്കും. അതിന്റെ ഓരോന്നിന്റെയും ചട്ടങ്ങൾ അറിഞ്ഞ് അതനുസരിച്ചു വേണം വരുമാനം കണക്കാക്കാൻ

5  പലരും മ്യൂച്വൽ ഫണ്ടിൽനിന്ന് എസ് ഡബ്ല്യുപിയായി മാസവരുമാനം എടുക്കുന്നുണ്ട്. ഇക്വിറ്റി–ഡെറ്റ് ഫണ്ടുകളിലെ വരുമാനത്തിനുള്ള നികുതിബാധ്യത അറിയുകയും അതനുസരിച്ച് വരുമാനത്തിൽ കൂട്ടുകയും വേണം. 

6 സ്വർണം, ഭൂമി അടക്കമുള്ള ആസ്തികൾ വിറ്റുകിട്ടുന്ന ലാഭവും സമ്മാനമായോ ലോട്ടറി അടിച്ചോ കിട്ടുന്ന തുകകളും ചില വർഷങ്ങളിൽ നിങ്ങളുടെ വരുമാനം കുതിച്ചുയരാൻ കാരണമാകും. ഈ വരുമാനങ്ങളിൽ പലതരം ഇളവുകൾ അനുവദനീയമാണ്. അവ മനസ്സിലാക്കി ഉപയോഗപ്പെടുത്തുകയും നിയമപ്രകാരമുള്ള വരുമാനം കൂട്ടുകയും ചെയ്യണം. 

ചെക്ക് ചെയ്യാം, വിട്ടുപോയവ ഉപയോഗപ്പെടുത്താം

നിലവിൽ പഴയ സ്ലാബ് അടിസ്ഥാനമാക്കി ആദായനികുതി നൽകുന്നവർക്കു പല വിധ ഇളവുകൾ ആദായനികുതി വകുപ്പ് അനുവദിക്കുന്നുണ്ട്. അതിൽ പൊതുവേ എല്ലാവർക്കും ബാധകമായവയുടെ ഒരു പട്ടിക താഴെ കൊടുത്തിരിക്കുന്നു. അവയിൽ പലതും നിങ്ങൾ ഉപയോഗപ്പെടുത്തിയിട്ടുണ്ടാകാം. എന്നാൽ ചിലത് വിട്ടുപോയിട്ടുമുണ്ടാകാം. അല്ലെങ്കിൽ, മൊത്തം നികുതി കണക്കാക്കുമ്പോൾ കൂടുതൽ ഇളവ് ആവശ്യമായി വരാം. അത്തരക്കാർക്കു ചുവടെ നൽകിയിരിക്കുന്ന പട്ടിക ചെക് ലിസ്റ്റായി ഉപയോഗപ്പെടുത്താം. ഉറപ്പാക്കാം അർഹമായ ആനുകൂല്യങ്ങളെല്ലാം

English Summary: Attention Taxpayers File Your ITR Properly

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS