രണ്ട് ദിവസം ഒരേ വില തുടർന്ന ശേഷം സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു ഗ്രാമിന് 5,475 രൂപയിലും പവന് 43,800 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 5,485 രൂപയിലും പവന് 43,800 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്.
സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ സ്വർണവിലയിൽ ഉണ്ടായ കുതിപ്പ് സാധാരണക്കാരനെ സംബന്ധിച്ച് വലിയ ആശങ്ക ഉളവാക്കിയ സാഹചര്യത്തിൽ ആണ് നേരിയ തോതിൽ ആണെങ്കിലും നിലവിലെ വിലക്കുറവ്. പക്ഷെ രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾ കണക്കിലെടുക്കുമ്പോൾ ഇനിയും വില വർധിക്കും എന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.
ഒരു പവൻ വാങ്ങാൻ അര ലക്ഷം മുടക്കേണ്ടുന്ന അവസ്ഥയിലേക്കാണ് സ്വർണത്തിന്റെ പോക്ക് എന്നത് ഞെട്ടിക്കുന്നത് തന്നെയാണ്.