ആദായ നികുതി മുതൽ സ്വർണം വരെ, ഇന്നു മുതൽ മാറ്റങ്ങളില്ലാത്ത മേഖലകളില്ല!

HIGHLIGHTS
  • പുതിയ നിക്ഷേപങ്ങൾ തുടങ്ങാനും സാമ്പത്തിക ലക്ഷ്യങ്ങൾ നേടാനും ഈ മാറ്റങ്ങളറിയണം
1443254293
SHARE

പുതിയ സാമ്പത്തിക വർഷത്തിൽ സാധാരണയായി കുറെയേറെ മാറ്റങ്ങൾ ഉണ്ടാകാറുണ്ട്. ഈ വർഷത്തിൽ നികുതിയിലും, ഇൻഷുറൻസ് നിയമങ്ങളിലും, പോസ്റ്റ് ഓഫീസ് പദ്ധതികളിലും മാറ്റങ്ങൾ വരുന്നുണ്ട്. പുതിയ നിക്ഷേപങ്ങൾ തുടങ്ങാനും, സാമ്പത്തിക ലക്ഷ്യങ്ങൾ നേടാനും  പുതിയ സാമ്പത്തിക വർഷത്തിലെ മാറ്റങ്ങളെ കുറിച്ച് കൂടുതലറിയാം. .

ആദായ നികുതി

പുതിയ ആദായനികുതി സ്ലാബുകൾ  ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. റിട്ടേണുകൾ സമർപ്പിക്കുമ്പോൾ, പഴയതോ പുതിയതോ രീതികളിൽ ഏതെങ്കിലും തെരഞ്ഞെടുക്കേണ്ടതുണ്ട്. പുതിയ പദ്ധതി പ്രകാരം,  പ്രതിവർഷം 7 ലക്ഷം രൂപയിൽ താഴെ ശമ്പളമുള്ള ഒരു വ്യക്തി, ഇളവുകൾ ലഭിക്കാൻ  നിക്ഷേപം നടത്തേണ്ടതില്ല.

ലീവ് എൻകാഷ്മെന്റ്

ലീവ് ട്രാവൽ അലവൻസ് എൻകാഷ്മെന്റ് പരിധി 3 ലക്ഷം രൂപയിൽ നിന്നും 25 ലക്ഷം രൂപയായി ഉയർത്തി. 2002 മുതൽ ഈ പരിധി  3 ലക്ഷം രൂപ  ആയിരുന്നത് ഇപ്പോൾ  25 ലക്ഷം രൂപ ആയി ഉയർത്തി

ലൈഫ് ഇൻഷുറൻസ് 

എൻഡോവ്മെന്റ് ലൈഫ് ഇൻഷുറൻസ് പോളിസികളിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന്, ഒരു സാമ്പത്തിക വർഷത്തിൽ മൊത്തം വാർഷിക പ്രീമിയങ്ങൾ 5 ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ, കാലാവധി പൂർത്തിയാകുമ്പോൾ നികുതി നൽകേണ്ടി വരും.ഇൻഷുറൻസ് ഏജന്റുമാർക്കുള്ള കമ്മീഷൻ പരിധി ഒഴിവാക്കലും ഇതിൽ ഉൾപ്പെടും. 

യു പി ഐ 

UPI-1

ഏപ്രിൽ 1 മുതൽ, ഓൺലൈൻ വോലറ്റുകളോ, പ്രീ-ലോഡ് ചെയ്ത ഗിഫ്റ്റ് കാർഡുകളോ പോലുള്ള പ്രീപെയ്ഡ് പേയ്‌മെന്റ് ഉപകരണങ്ങൾ (പിപിഐ) വഴി നടത്തുന്ന 2,000 രൂപയിൽ കൂടുതലുള്ള ഏത് യുപിഐ ഇടപാടുകൾക്കും ഇന്റർചേഞ്ച് ഫീസ് ഈടാക്കും. ഇടപാടുകൾ സ്വീകരിക്കുന്നതിനും പ്രോസസ്സ് ചെയ്യുന്നതിനും അംഗീകാരം നൽകുന്നതിനുമുള്ള ചിലവുകൾ വഹിക്കുന്നതിന് പേ ടി എം, ഫോൺപേ, ഗൂഗിൾ പേ  തുടങ്ങിയ പേയ്‌മെന്റ് സേവനദാതാക്കൾ ബാങ്കുകൾക്ക്  നൽകേണ്ട ഫീയാണ് ഇന്റർചേഞ്ച് ഫീസ്. ഇപ്പോൾ ഉപഭോക്താക്കൾക്ക് ഈ മാറ്റം കൊണ്ട് പുതിയ ചാർജുകൾ ഒന്നും അടക്കേണ്ടി വരില്ല. 

മാർക്കറ്റ് ലിങ്ക്ഡ് ഡിബഞ്ചർ 

മാർക്കറ്റ് ലിങ്ക്ഡ് ഡിബഞ്ചറുകളിലെ  നിക്ഷേപം ഹ്രസ്വകാല മൂലധന ആസ്തികളായി കണക്കാക്കും.നമ്മുടെ നികുതി സ്ലാബിനനുസരിച്ച് ഏപ്രിൽ ഒന്ന് മുതൽ  ഇതിനും നികുതി നൽകേണ്ടതാണ്.

സ്വർണം 

ഭൗതിക സ്വർണം ഇലക്ട്രോണിക് സ്വർണ്ണമായി അല്ലെങ്കിൽ തിരിച്ചും പരിവർത്തനം ചെയ്താൽ മൂലധന നേട്ട നികുതി ഉണ്ടാകില്ല.

ഡെറ്റ് മ്യൂച്ചൽ ഫണ്ടുകൾ

ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾക്ക്  നികുതി ആനുകൂല്യം ഇല്ല. ഏപ്രിൽ 1 മുതൽ പുതിയ നിക്ഷേപത്തിന് സ്ലാബ് അനുസരിച്ച് നികുതി ചുമത്തും. പണപ്പെരുപ്പ നിരക്ക് കണക്കിലെടുത്ത് അതിനെ തട്ടി കിഴിച്ച്, ലഭിച്ച ആദായത്തിന്  മുകളിൽ മാത്രം നികുതി ചുമത്തുന്നതിനെയാണ്  ഇൻഡെക്‌സേഷൻ എന്ന് പറയുന്നത്.

മുതിർന്ന പൗരന്മാർക്കുള്ള സേവിങ്സ്  പദ്ധതി 

മുതിർന്ന പൗരന്മാർരുടെ പദ്ധതിയായ  സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിന് (എസ്‌സിഎസ്എസ്) കീഴിലുള്ള പരമാവധി പരിധി 15 ലക്ഷം രൂപയിൽ നിന്ന് 30 ലക്ഷം രൂപയായി ഇരട്ടിയാക്കി. 2023 ജനുവരി മുതൽ മാർച്ച് വരെയുള്ള പാദത്തിൽ ഈ പദ്ധതി പ്രകാരം  പ്രതിവർഷം 8 ശതമാനം  പലിശ ലഭിക്കും. പലിശ മൂന്ന് മാസത്തിൽ ഒരിക്കലാണ് നൽകുന്നത്.

പോസ്റ്റ് ഓഫീസ് 

ജനപ്രിയ പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (POMIS) പ്രകാരമുള്ള നിക്ഷേപ പരിധി 4.5 ലക്ഷം രൂപയിൽ നിന്ന് 9 ലക്ഷം രൂപയായി ഉയർത്തി.പി ഓ എം ഐ എസ്സിൽ  ഉള്ള ജോയിന്റ് അക്കൗണ്ടുകളുടെ കാര്യത്തിൽ, നിക്ഷേപ പരിധി 9 ലക്ഷം രൂപയിൽ നിന്ന് 15 ലക്ഷം രൂപയായി ഉയർത്തി. 2023 ജനുവരി മുതൽ മാർച്ച് വരെ 7.1 ശതമാനം നിരക്കിലാണ് ഇതിന്റെ പലിശ നൽകുന്നത്.

പാനും, ആധാറും 

പാനും ആധാറും ബന്ധിപ്പിക്കുന്നതിനുള്ള തീയതി നീട്ടി. നേരത്തെ, ആധാറുമായി പാൻ ലിങ്ക് ചെയ്യാനുള്ള അവസാന ദിവസം 2023 മാർച്ച്  31 ആയിരുന്നു. എന്നാൽ ഇപ്പോൾ 2023 ജൂൺ 30 വരെ നീട്ടിയിട്ടുണ്ട്. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് പ്രവർത്തനക്ഷമമാകില്ലെന്ന് ധനമന്ത്രാലയം അറിയിച്ചു. കൂടാതെ അത്തരം പാൻ കാർഡുകളിൽ ഉപഭോക്താക്കൾക്ക് നികുതി റീഫണ്ട് നൽകുകയില്ല. 

senior-citizen-job

English Summary : Major Financial Changes in New Financial Year

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA