ADVERTISEMENT

പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായുള്ള എന്റെ കേരളം പ്രദര്‍ശന, വിപണന, കാര്‍ഷിക ഭക്ഷ്യമേള ആരംഭിച്ചു. കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ മൈതാനത്ത് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്ത മേള ഏപ്രിൽ 30 വരെയാണ്.

സാങ്കേതികമായി ഉയര്‍ന്ന നിലവാരത്തില്‍ തയാറാക്കിയ പവലിയനിലുകളിലാണ് മെഗാ പ്രദര്‍ശന മേള നടക്കുന്നത്. 180-ഓളം ശീതീകരിച്ച സ്റ്റാളുകള്‍ പ്രദര്‍ശന വിപണന കാര്‍ഷിക, ഭക്ഷ്യമേളയില്‍ സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ 10.30 മുതല്‍ രാത്രി എട്ട് മണിവരെയാണ് പ്രദര്‍ശനം. 

വിവിധ വകുപ്പുകളുടെ ബോധവല്‍ക്കരണ സെമിനാറുകള്‍ മേളയുടെ ഭാഗമായി എല്ലാ ദിവസവും നടക്കും. കൂടാതെ കേരളത്തിലെ പ്രമുഖരായ കലാകാരന്മാര്‍ അണിനിരക്കുന്ന കലാസന്ധ്യയും ദിവസവും അരങ്ങേറും. 

പ്രദർശനം വിപുലം

വ്യവസായവകുപ്പിന്റെ നൂറോളം സ്റ്റാളുകള്‍, കൃഷി വകുപ്പിന്റെ കാര്‍ഷിക വിപണന മേള, രുചിവൈവിധ്യങ്ങളുടെ കുടുംബശ്രീ ഭക്ഷ്യമേള, കിഫ്ബി വികസന പ്രദര്‍ശനം, സര്‍ക്കാര്‍ വകുപ്പുകളുടെ 80-ലധികം സ്റ്റാളുകള്‍, ലൈവ് ആക്റ്റിവിറ്റി ഏരിയകള്‍, കുട്ടികള്‍ക്കായി ആക്റ്റിവിറ്റികള്‍ തുടങ്ങി നിരവധി ആകര്‍ഷകമായ ഹൈലൈറ്റുകളോടെയാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. കാലാവസ്ഥ വ്യതിയാനം, മണ്ണ് സംരക്ഷണം, രജതജൂബിലി നിറവില്‍ കുടുംബശ്രീ, ശുചിത്വ മാലിന്യസംസ്‌കരണം, സാധ്യതകള്‍ വെല്ലുവിളികള്‍, സുസ്ഥിര സാഹസിക വിനോദ സഞ്ചാരവും വയനാടും, വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് എന്നിവരോടുള്ള പ്രതിബദ്ധത, തുടങ്ങി നിരവധി വിഷയങ്ങളെ അധികരിച്ചുള്ള സെമിനാറുകളും പ്രദര്‍ശത്തിന്റെ ഭാഗമായി ഉണ്ടാകും. 

ഏക് ജാ ഗലാ ലൈവ് മ്യൂസിക് ഫെസ്റ്റ്, ഇശല്‍നൈറ്റ്, കൊച്ചിന്‍ കലാഭവന്‍ മെഗാ ഷോ, ഉണര്‍വ് നാട്ടുല്‍സവം, ഗസല്‍ മാന്ത്രികന്‍ ഷഹബാസിന്റെ ഗസല്‍ ഷോ, ആല്‍മരം മ്യൂസിക് ബാന്‍ഡ് ഷോ തുടങ്ങിയ കലാപരിപാടികള്‍ എന്റെ കേരളം പ്രദര്‍ശന വിപണനമേളയ്ക്ക് മാറ്റ് കൂട്ടും. ഏപ്രില്‍ 30 ഞായറാഴ്ച്ചയാണ് സമാപനസമ്മേളനം.

English Summary : Ente Keralam Expo in Wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com