നിങ്ങളുടെ ആധാർ എവിടെയെല്ലാം ബന്ധിപ്പിക്കണം

HIGHLIGHTS
  • ജീവിതത്തിന്റെ എല്ലാ മേഖലകളെയും ബന്ധിപ്പിക്കുന്ന അടിസ്ഥാന രേഖയാണിന്ന് ആധാർ
pan-card-aadhar-card
SHARE

ഇന്ന് നിത്യജീവിതത്തിന്റെ ഭാഗമാണ് ആധാർ. ജീവിതത്തിന്റെ എല്ലാ മേഖലകളെയും ബന്ധിപ്പിക്കുന്ന അടിസ്ഥാന രേഖയായി ആധാർ മാറിയിരിക്കുന്നു. പാൻകാർഡ്, റേഷൻ കാർഡ് തുടങ്ങി ആധാറുമായി ബന്ധിപ്പിക്കേണ്ടവ ഏതൊക്കെയെന്ന് അറിയാം.

ബാങ്ക് അക്കൗണ്ട്- നിർബന്ധമല്ല. എന്നാൽ, സർക്കാർ പദ്ധതികളുടെ ആനുകൂല്യം ലഭിക്കണമെങ്കിൽ ആധാറുമായി ബന്ധിപ്പിക്കണം

മ്യൂച്വൽ ഫണ്ട്– നിർബന്ധം

പാൻകാർഡ് – 2023 ജൂൺ 30നുള്ളിൽ ആധാറുമായി ബന്ധിപ്പിച്ചിരിക്കണം

ഇൻഷുറൻസ് പോളിസി– നിർബന്ധമായും ലിങ്ക് ചെയ്തിരിക്കണം. അല്ലെങ്കിൽ ക്ലെയിം നിരസിക്കപ്പെടാം

ഇപിഎഫ് – നിർബന്ധം

സ്‌മോൾ സേവിങ്സ് സ്‌കീം– കേന്ദ്രത്തിന്റെ ചെറുസമ്പാദ്യ പദ്ധതികൾക്കും സ്കോളർഷിപ്പുകൾക്കും ആധാർ നിർബന്ധം

∙റേഷൻ കാർഡ് – നിർബന്ധമായും ലിങ്ക് ചെയ്തിരിക്കണം

∙മൊബൈൽ നമ്പർ – ആധാർ സേവനങ്ങൾ ലഭ്യമാകണമെങ്കിൽ മൊബൈൽ നമ്പർ ബന്ധിപ്പിച്ചിരിക്കണം

∙ഡ്രൈവിങ് ലൈസൻസ്–ബന്ധിപ്പിക്കേണ്ടതില്ല

∙എൽപിജി കണക്ഷൻ–സബ്സിഡി നൽകുന്നതിന്റെ ഭാഗമായി ആധാർ ലിങ്കിങ് നിർബന്ധമാക്കിയിരുന്നു

മരണ സർട്ടിഫിക്കറ്റ്– ലഭിക്കാൻ നിർബന്ധമാണ്

∙പാസ്‌പോർട്ട്–ലഭിക്കാൻ രേഖയായി ഉപയോഗിക്കാം

∙വോട്ടർ ഐഡി–2024 മാർച്ച് 31നകം ബന്ധിപ്പിക്കണം

സർക്കാരുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾക്കെല്ലാം ആധാർ ആവശ്യമാണ്. ഭാവിയിൽ എല്ലാ രേഖകളും ആധാറുമായി ബന്ധിപ്പിക്കേണ്ടി വന്നേക്കാമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചത്.

English Summary : Know these Deatails about Aadhar



തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS