ADVERTISEMENT

സംസ്ഥാനത്ത് പുതിയ മാസത്തിന്റെ തുടക്കത്തിൽ സ്വർണവില കുറഞ്ഞു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 5,570 രൂപയിലും പവന് 44,560 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർധിച്ചു  ഗ്രാമിന് 5,585 രൂപയിലും പവന് 44,680 രൂപയിലുമാണ് ബുധനാഴ്ച നടന്നത്.

അമേരിക്കയിലെ കടമെടുപ്പ് പരിധി വർധിപ്പിക്കുന്നത് സംബന്ധിച്ച രാഷ്ട്രീയ ഭിന്നത ഉണ്ടായതിനെ തുടർന്നുള്ള പ്രതിസന്ധിയും ആശങ്കയുമാണ് കഴിഞ്ഞ ഒരാഴ്ചയായി സ്വർണ വിലയിൽ പ്രതിഫലിക്കുന്നത്.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com