ADVERTISEMENT

ആഭരണപ്രേമികൾക്ക് ആശ്വാസമായി സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് മൂന്ന് ദിവസമായി  വ്യാപാരം നടക്കുന്നത്. ഗ്രാമിന് 5,530 രൂപയിലും പവന് 44,240 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 70 രൂപയും പവന് 560 രൂപയും ഇടിഞ്ഞ് ശനിയാഴ്ചയാണ് സ്വർണം ഈ നിരക്കിലെത്തിയത്. സംസ്ഥാനത്തെ റെക്കോർഡ് സ്വർണവിലയിൽ നിന്ന് 1,520 രൂപയുടെ ഇടിവിലാണ് ഇന്നത്തെ വ്യാപാരം. കഴിഞ്ഞ മെയ്‌ 5 നാണ് റെക്കോർഡ് നിരക്കായ 45,760 രൂപയിലേക്ക് സ്വർണവില എത്തിയത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് ജൂൺ 2ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,600 രൂപയും പവന് 44,800 രൂപയുമാണ്.

English Summaty : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com