ADVERTISEMENT

ഈ വർഷം ജൂൺ വരെ 87,026 ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിച്ചതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ കഴിഞ്ഞ ദിവസം ലോക്‌സഭയെ അറിയിച്ചു.ഇതോടെ 2011 മുതൽ 17.50 ലക്ഷത്തിലധികം പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതായി മന്ത്രി രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞു.

2022-ൽ 2,25,620 ഇന്ത്യക്കാരും 2021-ൽ 1,63,370-ഉം 2020-ൽ 85,256-ഉം 2019-ൽ 1,44,017-ഉം 2018-ൽ 1,34,561-ഉം 2018-ൽ 1,34,561-ഉം പൗരത്വം ഉപേക്ഷിച്ചതായി എസ് ജയശങ്കർ പറഞ്ഞു.  2015-ൽ 1,31,489, 2014-ൽ 1,29,328, 2013-ൽ 1,31,405, 2012-ൽ 1,20,923, 2011-ൽ 1,22,819 ഇന്ത്യ വിട്ടു. 

കഴിഞ്ഞ രണ്ട് ദശകങ്ങളിലായി ഇന്ത്യയിൽ നിന്നും കുടിയേറുന്നവരുടെ എണ്ണം കൂടുകയാണ്. പലരും വ്യക്തിപരമായ സൗകര്യാർത്ഥം വിദേശ പൗരത്വം  തിരഞ്ഞെടുത്തു," മന്ത്രി പറഞ്ഞു. വിദേശത്തുള്ള ഇന്ത്യൻ സമൂഹം രാജ്യത്തിന്റെ സമ്പത്താണെന്ന് പറഞ്ഞ എസ് ജയശങ്കർ, പ്രവാസികളുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതിനു സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് പറഞ്ഞു.

English Summary: Huge Immigration of Indians to Other Countries 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com