ADVERTISEMENT

ഈ വർഷത്തെ ഇൻകം ടാക്സ് റിട്ടൺ സമർപ്പിക്കാൻ ഇനി നാല് ദിവസങ്ങളേ ഉള്ളൂ. ടാക്സ് റിട്ടൺ ഫയൽ ചെയ്തവർ വെരിഫൈ ചെയ്യാൻ മറക്കരുത്. റിട്ടേൺ സമർപ്പിച്ച ശേഷം ഇ–വെരിഫൈ ചെയ്താൽ മാത്രമേ നടപടികൾ പൂർണമാകൂ. ആറ് രീതിയിൽ വെരിഫിക്കേഷൻ പൂർത്തിയാക്കാം. ഇ–ഫയലിങ് ചെയ്തു 30 ദിവസത്തിനകം ഇ–വെരിഫൈ ചെയ്യേണ്ടതാണ്. 

1. ഏറ്റവും എളുപ്പം ആധാർ അധിഷ്ഠിത വെരിഫിക്കേഷനാണ്. ആധാർ വെരിഫിക്കേഷൻ ക്ലിക്ക് ചെയ്ത ശേഷം ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പറിലേക്ക് വരുന്ന ഒടിപി നൽകിയാൽ മതി. 

2. രണ്ടാമത്തേത് ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് ആണ്. 

3. ഇവിസി വെരിഫിക്കേഷൻ – ഇലക്ട്രോണിക് വെരിഫിക്കേഷൻ കോഡ് ജനറേറ്റ് ചെയ്താൽ ഇവിസി ചെയ്യാം. ആധാർ വെരിഫിക്കേഷൻ സാധ്യമാകാത്ത ഘട്ടത്തിൽ നെറ്റ് ബാങ്കിങ്, ബാങ്ക് അക്കൗണ്ട്, ഡീമാറ്റ് അക്കൗണ്ട് വഴി ഇവസി ജനറേറ്റ് ചെയ്തു വെരിഫിക്കേഷൻ പൂർത്തിയാക്കാം. 

4. പ്രീവാലിഡേറ്റ് ചെയ്ത ഡീമാറ്റ് അക്കൗണ്ട് വഴിയും ഇ–വെരിഫൈ ചെയ്യാം.  

5. ഓൺലൈൻ ആയി വെരിഫിക്കേഷൻ സാധ്യമാകുന്നില്ലെങ്കിൽ മാത്രം ഫയൽ ചെയ്ത ശേഷം ഡൗൺലോഡ് ചെയ്യുന്ന ITR-V ഫോം ഒപ്പിട്ടശേഷം ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിനു സിപിസി, പോസ്റ്റ് ബോക്സ് നമ്പർ–1, ഇലക്ട്രോണിക് സിറ്റി പോസ്റ്റ് ഓഫീസ്, ബെംഗളൂരു, പിൻ – 560 100 എന്ന വിലാസത്തിൽ നോർമൽ/ സ്പീഡ് പോസ്റ്റ് മുഖേന അയച്ചുകൊടുത്തും വെരിഫിക്കേഷൻ ചെയ്യാം. 

6. ഡിജിറ്റൽ സിഗ്‌നേചർ സർട്ടിഫിക്കറ്റ് (ഡിഎസ്‌സി) വഴിയും വെരിഫൈ ചെയ്യാം. കമ്പനിയുടെ ടാക്സ് റിട്ടൺ ഫയൽ ചെയ്യുമ്പോൾ ഡിഎസ്‌സി ഉപയോഗിച്ചു വെരിഫൈ ചെയ്യേണ്ടി വരും.  

ഇവിസി കോഡ് ആക്ടിവേറ്റ് ചെയ്യുന്ന വിധം

ഇൻഡിവ്യൂജൽ റജിസ്റ്റ്ട്രേഡ് യൂസറിനു മാത്രമേ ഇവിസി ആക്ടിവേറ്റ് ചെയ്യാൻ പറ്റൂ. വാലിഡ് ആയ യൂസർ ഐഡിയും പാസ്‌വേഡും ഉണ്ടായിരിക്കണം. കോഡിന് 72 മണിക്കൂർ വാലിഡിറ്റി ഉണ്ട്. 

നെറ്റ് ബാങ്കിങ് 

പാൻ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട് നെറ്റ് ബാങ്കുകൾക്കു മാത്രമെ ഇവിസി ആക്ടിവേറ്റ് ആകൂ. 

∙ നെറ്റ് ബാങ്കിങ്ങിൽ ഇ–ടാക്സ് തിരഞ്ഞെടുക്കുക. 

∙ ലോഗിൻ ടു ഇ–ഫയലിങ്/ഇ–വെരിഫൈ ക്ലിക്ക് ചെയ്യുക. 

∙ അക്കൗണ്ട് തിരഞ്ഞെടുക്കുക.

∙ ഒടിപി നൽകിക്കഴിഞ്ഞാൽ നേരിട്ട് ഇൻകംടാക്സ് ഇ–ഫയലിങ് സൈറ്റുമായി ബന്ധിപ്പിക്കും.

∙ അതിൽ സർവീസ് ക്ലിക്ക് ചെയ്യുക. 

∙ ജനറേറ്റ് ഇലക്ട്രോണിക് വെരിഫിക്കേഷൻ കോഡ് ക്ലിക്ക് ചെയ്താൽ മൊബൈൽ നമ്പർ, ഇ–മെയിൽ ഐഡിയിലേക്ക് ഇവിസി കോഡ് വരും. 

ബാങ്ക് അക്കൗണ്ട്

പ്രീവാലിഡേറ്റ് ചെയ്ത ബാങ്ക് അക്കൗണ്ടിൽ മാത്രമേ ഇവിസി ആക്ടിവേറ്റ് ചെയ്യാൻ പറ്റൂ. 

∙ ഇ–ഫയലിങ് പോർട്ടൽ ലോഗിൻ ചെയ്യുക. 

∙ ഡാഷ്ബോർഡിൽ സർവീസ് തിരഞ്ഞെടുക്കുക. 

∙ ജനറേറ്റ് ഇവിസി ക്ലിക്ക് ചെയ്യുക. 

∙ കോഡ് ജനറേറ്റ് ആകും. 

ഡീമാറ്റ് അക്കൗണ്ട് 

ഡീമാറ്റ് അക്കൗണ്ടും പ്രീവാലിഡേറ്റ് ചെയ്തിരിക്കണം. ബാങ്ക് അക്കൗണ്ട് ഇവിസി ആക്ടിവേറ്റ് ചെയ്യുന്നതുപോലെ സമാനമായ രീതിയിലാണ് ഇതും ചെയ്യേണ്ടത്.

∙ ഇ–ഫയലിങ് ചെയ്യുമ്പോൾ ‘ഇ–വെരിഫൈ ത്രൂ ഡീമാറ്റ് അക്കൗണ്ട്’ തിരഞ്ഞെടുത്ത ശേഷം മൊബൈൽ, ഇ–മെയിലിൽ വന്നിട്ടുള്ള ഇവിസി നൽകുക.    

ബാങ്ക് എടിഎം വഴി ഇവിസി ആക്ടിവേറ്റ് ചെയ്യുന്ന വിധം 

∙ എടിഎമ്മിൽ കാർഡ് സ്വൈപ് ചെയ്യുക. 

∙ ‘പിൻ ഫോർ ഇൻകംടാക്സ് ഇ–ഫയലിങ്’ ക്ലിക്ക് ചെയ്യുക 

∙ ഇ–ഫയലിങ്ങിൽ റജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പർ, ഇ–മെയിൽ ഐഡിയിലേക്ക് ഇവിസി കോഡ് വരും. 

∙ എടിഎം വഴി ജനറേറ്റ് ചെയ്യുന്ന ഇവിസി ‘ഐ ആൾറെഡി ഹാവ് ആൻ ഇലക്ട്രോണിക് വെരിഫിക്കേഷൻ കോഡ് (ഇവിസി)’ ൽ ആണ് നൽകേണ്ടത്.

ഡിജിറ്റൽ സിഗ്‌നേചർ സർട്ടിഫിക്കറ്റ് (ഡിഎസ്‌സി)

ഇൻകം ടാക്സ് പോർട്ടലിൽ ഡിഎസ്‌സി  റജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ ഡിഎസ്‌സി ഡിജിറ്റൽ സി‌ഗ്‌നേചർ സർട്ടിഫിക്കറ്റിന് രണ്ടുവർഷത്തെ കാലാവധിയുണ്ട്. 

∙ ഇൻകം ടാക്സ് പേജിൽ മൈ പ്രൊഫൈൽ എടുക്കുക. അതിൽ റജിസ്റ്റർ ഡിഎസ്‌സി ക്ലിക്ക് ചെയ്യുക.

∙ ഇഎം സൈനർ യൂട്ടിലിറ്റി ഡൗൺ‌ലോഡ് ചെയ്ത ശേഷം സിസ്റ്റത്തിൽ ഇൻസ്റ്റാൾ ചെയ്യുക. അതിനു ശേഷം ഐ ഹാവ് ഡൗൺ‌ലോഡഡ് ആൻഡ് ഇൻസ്റ്റാൾഡഡ് ഇഎം സൈനർ യൂട്ടിലിറ്റി ക്ലിക് ചെയ്തു കണ്ടിന്യൂ ചെയ്യുക.

∙ അവിടെ ഇ–പാസ് ടോക്കൺ എന്നിവ തിരഞ്ഞെടുക്കുക. സർട്ടിഫിക്കറ്റ് ലിസ്റ്റിൽ പുതിയതായി എടുക്കുന്നവർ ക്ലാസ് 3 ആകും വരുന്നത്. 

∙ ഡിഎസ്‌സി പാസ്‌വേർഡ് കൊടുക്കുക. ഡിഎസ്‌സി റജിസ്ട്രേഷൻ പൂർത്തിയായി. 

∙അതിനുശേഷം  ഇ–വെരിഫൈ പേജിൽ ‘ഐ വുഡ് ലൈക് ടു ഇ–വെരിഫൈ യൂസിങ് ഡിഎസ്‌സി തിരഞ്ഞെടുത്തു വെരിഫിക്കേഷൻ പൂർത്തിയാക്കാം.  

English Summary : Different Ways to E Verify Your Income Tax Return

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com