ADVERTISEMENT

സംസ്ഥാനത്ത് സ്വർണവില തുടർച്ചയായി ഇടിയുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 5,455 രൂപയും പവന് 43,640 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും ഇടിഞ്ഞു ഗ്രാമിന് 5,470 രൂപയിലും പവന് 43,760 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്. ഇതോടെ 4 ദിവസം കൊണ്ട് ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞു. ഒരു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് ഇന്നത്തെ സ്വർണവില. 

സ്വർണ വില തുടർച്ചയായി ഇടിയുന്നത് ആഭരണ പ്രേമികളിൽ ആശ്വാസമുളവാക്കുന്നുണ്ട്. ഓണം – വിവാഹ സീസണുകൾ അടുക്കുന്നതോടെ വില ഇനിയും കുറയുമോ എന്ന് കാത്തിരിക്കുകയാണ് പലരും. രാജ്യാന്തര വിപണിയിൽ കഴിഞ്ഞ ഒരു മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിന് സമീപം വ്യാപാരം തുടരുന്ന സ്വർണത്തിന് അമേരിക്കയുടെ പണപ്പെരുപ്പകണക്കുകളും ഡോളറിന്റെ വില വ്യതിയാനങ്ങളും നിർണായകമാണ്. 1950 ഡോളറിന് മുകളിലാണ് സ്വർണം വ്യാപാരം തുടരുന്നത്.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com