ADVERTISEMENT

ആഗോളതലത്തിൽ പലിശ നിരക്കുകൾ ഉയർന്നതും, ബോണ്ട് വരുമാനം കൂടിയതും അമേരിക്കയെ പെട്ടെന്ന് മാന്ദ്യം ഏശില്ലെന്നുമുള്ള അനുമാനങ്ങൾ ബിറ്റ് കോയിൻ വില വീണ്ടും ഇടിച്ചു. പലിശ നിരക്കുകൾ കൂടുമ്പോൾ സുരക്ഷിത നിക്ഷേപമായി ബാങ്കുകളിലേക്ക് പണമൊഴുകുന്നത് എല്ലാ ക്രിപ്റ്റോ കറൻസികളെയും വലയ്ക്കുന്നുണ്ട്. 373  മില്യൺ ഡോളർ വിലമതിക്കുന്ന ക്രിപ്റ്റോ കറൻസികൾ മസ്‌ക് വിറ്റൊഴിഞ്ഞതും ഈ പ്രതിസന്ധിയുടെ ആഴം കൂട്ടി. വൻകിട നിക്ഷേപകർ പല പ്രസ്താവനകൾ പല സമയങ്ങളിൽ നടത്തി ക്രിപ്റ്റോ  തെറ്റിദ്ധരിപ്പിച്ചു തന്ത്രപരമായി വാങ്ങുകയും, വിൽക്കുകയും ചെയ്യുന്നത് ഇപ്പോൾ ഈ വ്യവസായത്തെ മോശമായി ബാധിക്കുന്നുണ്ട്. ചെറുകിട ഉപഭോക്താക്കളാണ് ഈ പ്രശ്നങ്ങളിൽ പെട്ട് വിപണിയുടെ .താളത്തിനനുസരിച്ചു വാങ്ങുകയും വിൽക്കുകയും ചെയ്തു  നഷ്ടത്തിൽപ്പെടുന്നത്. ബിറ്റ് കോയിൻ ഇപ്പോഴത്തെ നിലയിൽ നിന്നും എത്ര വരെ താഴാം എന്നതിന് വ്യത്യസ്ത അഭിപ്രായങ്ങളാണ് പല കോണിൽ നിന്നും വരുന്നത്.

ഖനനം ചെയ്യുന്നവർ വൻതോതിൽ വിറ്റൊഴിക്കുന്നു 

കഴിഞ്ഞ ഒരാഴ്ചയായി ബിറ്റ് കോയിൻ ഖനനം നടത്തുന്നവർ അവരുടെ കരുതൽ ബിറ്റ് കോയിൻ ശേഖരം വൻതോതിൽ വിറ്റഴിക്കുന്നു. ഓഗസ്റ്റ് 26 ന് ബിറ്റ് കോയിൻ വില 26000 ഡോളറിൽ താഴെയായപ്പോൾ മുതൽ ഈ വിറ്റൊഴിക്കൽ തുടങ്ങിയതാണ്. ഓഗസ്റ്റ് 29 നു 28000 ഡോളറിനു മുകളിൽ വില വന്നെങ്കിലും വിറ്റൊഴിക്കലിന് കുറവ് വരുന്നില്ല. മൊത്തം ബിറ്റ് കോയിൻ ശേഖരത്തിന്റെ നല്ലൊരു പങ്ക് (ഏകദേശം 10 ശതമാനം) ഖനന തൊഴിലാളികളുടെ കൈവശമാണ്. അതുകൊണ്ടാണ് ഇവർ വിട്ടൊഴിക്കുമ്പോൾ ക്രിപ്റ്റോ നിക്ഷേപകാർ ആശങ്കപ്പെടുന്നത്. 103 മില്യൺ ഡോളറിന്റെ ബിറ്റ് കോയിനാണ് ഈ കുറച്ചു ദിവസങ്ങൾ കൊണ്ട് വിറ്റൊഴിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ അതെ സമയം ലോകമെമ്പാടം ബിറ്റ് കോയിൻ ആരാധകർ കൂടുകയാണ് എന്ന റിപ്പോർട്ടുകളുമുണ്ട്. കൂടുതൽ ബിറ്റ് കോയിൻ അക്കൗണ്ടുകൾ ചെറുപ്പക്കാർ തുറക്കുകയാണ് എന്നതും ഇതിനോട് കൂട്ടി വായിക്കാം. 

ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7  ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.

tables

ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള  വസ്തുനിഷ്ഠമായ  വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ  പ്രോത്സാഹിപ്പിക്കുന്നില്ല.

English Summary : Bitcoin Price is Going Down

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com