ADVERTISEMENT

സംസ്ഥാനത്ത് വില വീണ്ടും ഉയർന്ന് സ്വർണം. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ച് ഗ്രാമിന് 5,520 രൂപയിലും പവന് 44,160 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. തുടർച്ചയായ അഞ്ചാം ദിവസമാണ് സ്വർണവില വർധിക്കുന്നത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ചു 5,505 രൂപയിലും പവന് 44,040 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്. തുടർച്ചയായ ഇടിവുകൾക്കുശേഷം സംസ്ഥാനത്ത് സ്വർണ വില ഉയരുന്ന പ്രവണതയാണ് തുടരുന്നത്.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ ഗ്രാമിന് 5,450 രൂപയും പവന്  43,600 രൂപയും സെപ്റ്റംബർ 13,14 തീയതികളിൽ രേഖപ്പെടുത്തിയ ശേഷം ഗ്രാമിന് ഇത് വരെ 70 രൂപയും പവന് 560 രൂപയും വർധിച്ചു. സെപ്റ്റംബർ നാലിന് രേഖപ്പെടുത്തിയ പവന് 44,240 രൂപയാണ് മാസത്തിലെ ഏറ്റവും ഉയർന്ന വില.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com