10,000 രൂപ നിക്ഷേപിച്ചാൽ 1 കോടി, 5,000 നിക്ഷേപിച്ചാൽ 2 കോടി:എന്താണിങ്ങനെ?

Mail This Article
എല്ലാ മാസവും കൂടുതൽ തുക കുറഞ്ഞ കാലയളവിലേക്ക് നിക്ഷേപിക്കണോ അതോ കുറഞ്ഞ തുക കൂടുതൽ കാലയളവിലേക്ക് നിക്ഷേപിക്കണോ? മിക്കവർക്കും ഉണ്ടാകുന്ന സംശയമാണിത്. ഒരു ഉദാഹരണ സഹിതം വിവരിക്കാം. ജോലി കിട്ടിയ ഉടനെ രാഹുലും ഗോകുലും എസ്ഐപി തുടങ്ങി. രാഹുൽ മാസം ₨10,000 ഇതുപതു വർഷത്തേക്കും ഗോകുൽ മാസം ₨5000 മുപ്പതു വർഷത്തേക്കും നിക്ഷേപിക്കാൻ തീരുമാനിച്ചു. രണ്ടുപേരും ശരാശരി 13 % റിട്ടേൺ കിട്ടുന്ന മ്യൂചൽ ഫണ്ടിലാണ് നിക്ഷേപിച്ചത്.
20 വർഷം കഴിഞ്ഞാൽ
രാഹുലിന്റെ നിക്ഷേപ കാലാവധിയായ 20 വർഷം പൂർത്തിയാകുമ്പോൾ ലഭിക്കുന്ന ആദായം 1 കോടി രൂപയാണ്. കൂടുതൽ പൈസ കുറഞ്ഞ കാലയളവിലേക്കാണ് രാഹുൽ നിക്ഷേപിച്ചത്.
30 കഴിഞ്ഞാൽ 2 കോടി
എന്നാൽ വെറും ₨5000 മാസം നിക്ഷേപിച്ച രാഹുൽ 30 വർഷം കഴിഞ്ഞു അതു പിൻവലിക്കുമ്പോൾ അതിന്റെ റിട്ടേൺ 2 കോടിയിലധികം രൂപയാകും. പകുതി പൈസ മാത്രം നിക്ഷേപിച്ച ഗോകുലിന്റെ നിക്ഷേപം വളർത്തിയത് കൂട്ടുപലിശയാണ്. ഓരോ വർഷവും നിക്ഷേപിക്കുന്ന തുകയും അവയുടെ പലിശയും കൂട്ടുപലിശയും ചേർന്നു നിക്ഷേപിച്ചതിനേക്കാൾ എത്രയോ മടങ്ങ് സമ്പാദ്യം വളർന്നു. ജോലി കിട്ടി 30 വർഷം കഴിയുമ്പോൾ സാമ്പത്തിക സ്വാതന്ത്യം ആഗ്രഹിക്കുന്നവർ എസ്ഐപി തിരഞ്ഞെടുക്കുക. ദീർഘകാലത്തേക്കു നിക്ഷേപം നടത്തുക.