അടുത്ത സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ച കൂടും; ഐ എം എഫ്
Mail This Article
ഏപ്രിൽ-ജൂൺ പാദത്തിൽ പ്രതീക്ഷിച്ചതിലും ശക്തമായ ഉപഭോഗം ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര നാണയ നിധി 2024 സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ വളർച്ചാ പ്രവചനം നേരത്തെ കണക്കാക്കിയ 6.1ശതമാനത്തിൽ നിന്ന് 6.3ശതമാനം ആയി ഉയർത്തി. ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (IMF) 2023-24 ലെ ഇന്ത്യയുടെ ജിഡിപി വളർച്ചാ പ്രവചനം മൂന്ന് മാസത്തിനുള്ളിൽ രണ്ടാം തവണയാണ് ഉയർത്തുന്നത്. ഇത് റിസർവ് ബാങ്കിന്റെ വളർച്ചാ പ്രവചനത്തിനോട് ചേർന്ന് നിൽക്കുന്നതാണ്. ഉപഭോഗം ജനുവരി മാർച്ചു മാസങ്ങളിൽ ഉയർന്നിട്ടുണ്ടെങ്കിലും, സാമ്പത്തിക വിദഗ്ധർക്ക് ഇന്ത്യയിലെ ഗാർഹിക ചെലവുകളുടെ കണക്കുകളിൽ ആശങ്കയുണ്ട്. ഇന്ത്യയുടെ വളർച്ച നിരക്ക് ഉയരുമെന്ന് ഐ എം എഫ് പ്രവചിച്ചിട്ടുണ്ടെങ്കിലും ചൈനയുടെ വളർച്ച കുറയുമെന്നാണ് അനുമാനം. മറ്റ് പല വികസ്വര രാജ്യങ്ങൾക്കും വളർച്ച മുരടിപ്പ് ഉണ്ടാകുമെന്നാണ് ഐ എം എഫ് വിലയിരുത്തുന്നത്.