പാൻ കാർഡ് നഷ്ടമായോ? പെട്ടെന്നെടുക്കാം പുതിയതൊന്ന്

Mail This Article
വളരെ വിലപ്പെട്ട രേഖകളിലൊന്നാണ് പാൻ കാർഡ്. ബാങ്ക്, വസ്തു സംബന്ധമായ ഇടപാടുകൾ, ഇൻകംടാക്സ് എന്നിങ്ങനെ എല്ലാ ആവശ്യങ്ങൾക്കും പാൻ വേണം. പാൻ കാർഡ് നഷ്ടപ്പെട്ടാൽ എന്തുചെയ്യും? നഷ്ടപ്പെട്ട പാൻ കാർഡിനു പകരം പുതിയത് ലഭിക്കുന്നതിനായി ഓൺലൈൻ വഴി അപേക്ഷ കൊടുത്താൽ മതി.
ഓൺലൈനായി ചെയ്യുന്ന വിധം
Step 1
ആദ്യം ഗൂഗിളിൽ പോയി റീ പ്രിന്റ് പാൻ കാർഡ് എന്നു സെർച്ച് ചെയ്യുക. അപ്പോൾ Reprint PAN CARD - UTIITSL എന്ന പോർട്ടൽ കാണും. അതിൽ ക്ലിക്ക് ചെയ്യുക
Step 2
പാൻ സർവീസ് പോർട്ടൽ ഓപൺ ആയാൽ താഴേക്കു സ്ക്രോൾ ചെയ്യുമ്പോൾ റീ പ്രിന്റ് പാൻ കാർഡ് എന്ന ഓപ്ഷൻ കാണാം. അതിൽ ക്ലിക്ക് ചെയ്യുക.
Step 3
നിങ്ങളുടെ പാൻ നമ്പർ, ആധാർ നമ്പർ, ജനന തിയതി, ജിഎസ്ടി നമ്പർ (ഉണ്ടെങ്കിൽ മാത്രം) എന്നിവ നൽകുക. കാപ്ച്ച കോഡ് നൽകി സബ്മിറ്റ് ചെയ്യുക.
Step 4
സബ്മിറ്റ് ചെയ്തുകഴിഞ്ഞാൽ 50 രൂപ ഫീസ് ആയി അടയ്ക്കണം. പുതിയ പാൻ കാർഡ് വീട്ടിലെത്തും.