ADVERTISEMENT

വിവാഹം എന്നത് രണ്ട് വ്യക്തികളെ ആശ്രയിച്ചാണ്. അതുകൊണ്ട് അവരുടെ ഇഷ്ടത്തിനനുസരിച്ച് വേണം അത് നടത്താന്‍. പൊതുവെ കുടുംബക്കാരുടെ മുൻകൈയിലാണ് കേരളത്തില്‍ ഒട്ടുമിക്ക വിവാഹങ്ങളും നടന്നിരുന്നത്. പക്ഷെ കാലം മാറി, ബീച്ചുകളും മലമുകളും കാടുകളുമെല്ലാം കല്യാണ ലൊക്കേഷന്‍ ആകുന്ന ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങിന്റെ കാലമാണിപ്പോള്‍. അതായത് വിവാഹം മനോഹരമായി നടത്തണം. എന്നാല്‍ പണമില്ലല്ലോ എന്നാകും അടുത്ത ടെന്‍ഷന്‍. ആഗ്രഹിച്ചപോലുള്ള സ്ഥലത്ത് ഇഷ്ടമുള്ള രീതിയില്‍ കല്യാണം നടത്താന്‍ ബാങ്കുകൾ നിങ്ങളെ സഹായിക്കും. ഇനി വിവാഹ വേദി, കാറ്ററിങ്, വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ എന്നിവയുടെ ടെന്‍ഷനൊന്നും ഇല്ലാതെ വിവാഹ ആഘോഷങ്ങള്‍ പൊടിപൊടിക്കാം...

എന്താണ് ഒരു വിവാഹ ലോണ്‍?

വിവാഹച്ചെലവുകള്‍ക്കുള്ള വ്യക്തിഗത വായ്പയാണ് വിവാഹ വായ്പ, നിങ്ങള്‍ ഒരു സാധാരണ വ്യക്തിഗത ലോണിന് അപേക്ഷിക്കുന്നത് പോലെ തന്നെയാണ് ഈ ലോണും  ലഭിക്കുക.

 നിങ്ങള്‍ക്ക് വിവാഹ ലോണ്‍ ലഭിക്കാന്‍ ഈടായി ഒരു ആസ്തിയും നല്‍കേണ്ടതില്ല. വ്യക്തിഗത വായ്പ അപേക്ഷകര്‍ക്കായി വായ്പ നല്‍കുന്നയാള്‍ നിശ്ചയിച്ചിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുക മാത്രമാണ് നിങ്ങള്‍ ചെയ്യേണ്ടത്.

സാധാരണഗതിയില്‍, വിവാഹ ചെലവുകള്‍ക്കായി  ഒരു ബാങ്കില്‍ നിന്നോ ബാങ്കിതര ധനകാര്യ കമ്പനിയില്‍ നിന്നോ വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിക്കാം. കൂടാതെ, രാജ്യത്തെ മിക്ക പ്രമുഖ ബാങ്കുകളും എന്‍.ബി.എഫ്.സികളും ഇത്തരത്തിലുള്ള ലോണിന് ഡിജിറ്റലായി അപേക്ഷിക്കാന്‍ നിങ്ങളെ അനുവദിക്കുന്നു.

gold1

വിവാഹ ലോണ്‍ യോഗ്യതാ മാനദണ്ഡം

വിവാഹ ലോണിന് അപേക്ഷിക്കുന്നതിന് മുമ്പ് യോഗ്യത പരിശോധിക്കുക. വായ്പ നല്‍കുന്നയാളെ ആശ്രയിച്ച് മാനദണ്ഡങ്ങള്‍ വ്യത്യാസപ്പെടും. അതായത് സിബില്‍ സ്‌കോര്‍ അടക്കം വായ്പയെ ആശ്രയിച്ചിരിക്കും. തിരിച്ചടയ്ക്കാനുള്ള ശേഷിയടക്കം നോക്കിയാകും വായ്പ ലഭിക്കുക. അപേക്ഷകര്‍ക്ക് സ്ഥിരമായ ജോലി ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ഒരു വിവാഹ ലോണിന് യോഗ്യത നേടുന്നതിന് ജോലി ആവശ്യമാണ്. ശമ്പളമുള്ള വ്യക്തികള്‍ക്ക് കൂടുതല്‍ ഇളവുകള്‍ ലഭിക്കും. കടം വാങ്ങുന്നയാള്‍ക്ക് ഫണ്ട് നല്‍കുന്നതിന്റെ അപകടസാധ്യത നികത്താന്‍ പല സ്ഥാപനങ്ങളും നല്‍കുന്ന തുകയ്ക്ക്  പരിധി നിശ്ചയിച്ചിട്ടുണ്ട്.

പ്രായം

കടം കൊടുക്കുന്നവരാണ് സാധാരണയായി കുറഞ്ഞ പ്രായപരിധി നിശ്ചയിക്കുന്നത്, സാധാരണയായി  21 വയസാണ് കുറഞ്ഞ പ്രായമായി കണക്കാക്കുന്നത്. അതായത്, വിവാഹ പ്രായം ആകണം. ഉയര്‍ന്ന പ്രായ പരിധി 60 മുതല്‍ 65 വയസ്സ് വരെയാണ്. ഓരോ ബാങ്കിനും ഇത് വ്യത്യാസപ്പെട്ടേക്കാം.

വിവാഹ ലോണിന് അപേക്ഷിക്കുമ്പോള്‍

∙ലോണ്‍ ഓഫറുകള്‍ താരതമ്യം ചെയ്ത് ഒരു വായ്പക്കാരനെ തിരഞ്ഞെടുക്കുക

∙യോഗ്യതാ മാനദണ്ഡങ്ങള്‍ പരിശോധിക്കുക

∙നിങ്ങള്‍ക്ക് യോഗ്യതയുണ്ടെങ്കില്‍ ലോണിന് അപേക്ഷിക്കുക

∙ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷാ ഫോറം സമര്‍പ്പിക്കുക

∙അപേക്ഷിക്കുന്നതിന് മുമ്പ് വായ്പ തുക, പലിശ നിരക്ക്, തിരിച്ചടവ് നിബന്ധനകള്‍ എന്നിവ പരിഗണിക്കേണ്ടത് അത്യാവശ്യമാണ്.

∙വിവാഹച്ചെലവുകള്‍ക്കായി പലരും അവരുടെ സമ്പാദ്യവും നിക്ഷേപവും ഉപയോഗിച്ച ശേഷം ബാക്കി ആവശ്യമായ തുകയ്ക്ക് മാത്രം അപേക്ഷിക്കുക

എന്റെ വിവാഹത്തിന് എനിക്ക് എത്ര വായ്പ ലഭിക്കും?

എന്നതാണ് പലരും ചോദിക്കുന്ന ചോദ്യം. അതിന് ആദ്യം വേണ്ടത് ഒരു പ്ലാനാണ്. കൃത്യമായ പ്ലാനുണ്ടാക്കി വേണം വായ്പയ്ക്ക് അപേക്ഷിക്കാന്‍. അതായത്, മറ്റ് യോഗ്യതാ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി, വിവാഹച്ചെലവുകള്‍ക്കായി ഒരു വ്യക്തിഗത ലോണ്‍ വഴി നിങ്ങള്‍ക്ക് 50,000 മുതല്‍ ഏകദേശം 40 ലക്ഷം വരെയോ അതില്‍ കൂടുതലോ തുക ലഭിക്കും. അപേക്ഷകനെയും അപേക്ഷിക്കുന്ന ബാങ്കിനെയും ആശ്രയിച്ചാണ് തുക ലഭിക്കുക എന്ന് ഓര്‍ക്കുക.

വിവാഹ വായ്പ ലഭിക്കുന്നതിന് ആവശ്യമായ രേഖകള്‍ എന്തൊക്കെയാണ്?

വിവാഹ ലോണിന് അപേക്ഷിക്കാന്‍ നിങ്ങള്‍ക്ക് ഏറ്റവും പുതിയ സാലറി സ്ലിപ്പുകള്‍, ഫോട്ടോഗ്രാഫുകള്‍, കെ.വൈ.സി രേഖകള്‍, കഴിഞ്ഞ മൂന്ന് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ എന്നിവയുള്‍പ്പെടെ ചില രേഖകള്‍ ആവശ്യമാണ്. നിലവില്‍ അക്കൗണ്ട് ഉള്ള ബാങ്കിലാണെങ്കില്‍ കൂടുതല്‍ രേഖകള്‍ ആവശ്യമായി വരില്ല.പുതിയൊരു ബാങ്കില്‍ അക്കൗണ്ട് തുറക്കുകയാണെങ്കില്‍ ബാങ്കുകള്‍ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടേക്കാം.

English Summary:

Destination Wedding and Fund for It

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com