സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു, പവന് 47,000 കടന്നു!
Mail This Article
×
പുതിയ റെക്കോർഡ് ഇട്ട് സംസ്ഥാനത്തെ സ്വർണ വില. ഇന്ന് പവന് 47,000 രൂപ കടന്നു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർധിച്ചു ഗ്രാമിന് 5,885 രൂപയിലും പവന് 47,080 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 75 രൂപയും പവന് 600 രൂപയും വർധിച്ച് ഗ്രാമിന് 5845 രൂപയിലും പവന് 46,760 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്. ഈ റെക്കോർഡ് വിലയെയാണ് ഇന്നത്തെ വില മറികടന്നത്.
അതേ സമയം രാജ്യാന്തര സ്വർണവിലയും സർവകാല റെക്കോർഡിലാണ്. 2142 ഡോളർ വരെ പോയിരുന്നവില ഇപ്പോൾ 2087 ഡോളറിലാണ്. 2077 ഡോളറായിരുന്നു മുൻ റെക്കോർഡ്. സ്വർണാഭരണം വാങ്ങാനിരിക്കുന്നവർ വില തുടർച്ചയായി ഉയരുന്നതിനാൽ ആശങ്കയിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.