ADVERTISEMENT

ചാഞ്ചാട്ടം തുടർന്ന് സംസ്ഥാനത്തെ സ്വർണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഇന്നലെ രേഖപ്പെടുത്തിയ ശേഷം  ഇന്ന് വില വർധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് ഗ്രാമിന് 5,755 രൂപയിലും പവന് 46,040 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും ഇടിഞ്ഞു ഗ്രാമിന് 5,745 രൂപയും പവന് 45,960 രൂപയുമാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്.

രാജ്യാന്തര വിപണിയിൽ ഇസ്രായേൽ-ഹമാസ് യുദ്ധ പ്രതിസന്ധി തുടരുന്നത് സ്വർണ്ണത്തിന്റെ ഡിമാൻഡ് ഉയർത്തി നിർത്തുന്ന ഘടകമാണ്. ലോകം ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങളിലേക്ക് കടക്കുന്നതും സ്വർണ വിലയിൽ സ്വാധീനം ചെലുത്തുമെന്ന് വിദഗ്ധർ അഭിപ്രായപെട്ടു. അടുത്ത വർഷം ഫെബ്രുവരിയോടെ വില വീണ്ടും ഉയരും എന്നാണ് പ്രവചനം

English Summary:

Gold Price Fluctuating

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com