ADVERTISEMENT

വീണ്ടും 45,000 ത്തിലേക്ക് തിരികെയെത്തി സ്വർണവില. ഗ്രാമിന് 55 രൂപയും പവന് 440 രൂപയും കുറഞ്ഞ് ഗ്രാമിന്  5,715 രൂപയിലും പവന്  45,720 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഇത് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്. രണ്ട് ദിവസം വർധിച്ചു നിന്ന സ്വർണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ച്  ഗ്രാമിന്  5,770 രൂപയിലും പവന് 46,160 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.

ഇസ്രായേൽ- ഹമാസ് സംഘർഷം തുടരുന്നതും ഡോളറിൻെറ മൂല്യം ഇടിഞ്ഞതുമാണ് കഴിഞ്ഞ ആഴ്ചകളിൽ സ്വർണവില കുതിക്കാൻ കാരണം. റെക്കോർഡ് നിരക്കിൽ നിന്നും സ്വർണം ഇടിഞ്ഞെങ്കിലും സാധാരണക്കാർക്ക് കയ്യെത്താ ദൂരത്ത് തന്നെയാണ് ഇപ്പോഴും സ്വർണവില ഉള്ളത്.

English Summary:

Gold Price Decreased today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com