വീണ്ടും ഇടിഞ്ഞു സംസ്ഥാനത്തെ സ്വർണ വില

Mail This Article
വീണ്ടും ഇടിഞ്ഞു സംസ്ഥാനത്തെ സ്വർണ വില. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണത്തിന് വിലയിടിയുന്നത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞ് ഗ്രാമിന് 5,675 രൂപയിലും പവന് 45,400 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടക്കുന്നത്. ഇത് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞു ഗ്രാമിന് 5,695 രൂപയിലും പവന് 45,560 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്.
ഗ്രാമിന് 55 രൂപയും പവന് 440 രൂപയും ശനിയാഴ്ച കുറഞ്ഞിരുന്നു.ഇതോടെ മൂന്ന് ദിവസം കൊണ്ട് ഗ്രാമിന് 95 രൂപയും പവന് 760 രൂപയും കുറഞ്ഞു. വില കുറഞ്ഞു എങ്കിലും ഇപ്പോഴും ഒരു പവൻ സ്വർണം വാങ്ങാൻ അരലക്ഷത്തിന് മുകളിൽ കൊടുക്കണം രാജ്യാന്തര വിപണിയിലും സ്വര്‍ണ വില ഇടിയുകയാണ്. യുഎസ് പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള സാധ്യത മങ്ങിയതോടെ ഡോളറും ട്രഷറി യീൽഡും ശക്തിപ്രാപിച്ചതിനാലാണ് നിലവിൽ വിലയിടിയുന്നത്.