കൂടിയും കുറഞ്ഞും സംസ്ഥാനത്ത് സ്വർണവില

Mail This Article
സംസ്ഥാനത്ത് ചാഞ്ചാട്ടം തുടർന്ന് സ്വർണവില. രണ്ടുദിവസം 46,000 രൂപയിൽ തുടർന്ന സ്വർണ വില 45,000 രൂപയിലേക്ക് തിരികെയെത്തി. ഗ്രാമിന് 45 രൂപയും പവന് 360 രൂപയും കുറഞ്ഞ് ഗ്രാമിന് 5,730 രൂപയിലും പവന് 45,840 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്
ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് ഗ്രാമിന് 5,775 രൂപയിലും പവന് 46,200 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്. ഈ ആഴ്ച സംസ്ഥാന വിപണിയിൽ പൊതുവെ ചാഞ്ചാട്ടമായിരുന്നു സ്വർണവിലയിൽ പ്രതിഫലിച്ചത്. രാജ്യാന്തര വിപണിയിൽ ഫെഡ് പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതകൾ പുറത്തു വന്നതിനെ തുടർന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില വർധിക്കാൻ കാരണമായത്.
യുഎസ് കടപ്പത്രങ്ങളിൽ നിന്നുള്ള നിക്ഷേപം സ്വർണത്തിലേയ്ക്കും, ഓഹരികളിലേയ്ക്കും എത്തുമെന്നുള്ള സൂചനകൾ അടുത്ത വർഷവും സ്വർണവില കുതിക്കാനുള്ള സാധ്യത നില നിർത്തുന്നു എന്ന് വിദഗ്ദർ അഭിപ്രായപെട്ടു.