വീണ്ടും സ്വർണവില ഉയരുന്നു
Mail This Article
×
സംസ്ഥാനത്ത് രണ്ട് ദിവസം ഒരേ വില തുടർന്ന ശേഷം സ്വർണവില വർധിച്ചു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയും വർധിച്ച് ഗ്രാമിന് 5,775 രൂപയിലും പവന് 46,200 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടക്കുന്നത്. നാല് ദിവസത്തെ ഇടവേളക്ക് ശേഷമാണ് സ്വർണവില വീണ്ടും 46,000 രൂപ കടക്കുന്നത്. ഗ്രാമിന് 5,740 രൂപയിലും പവന് 45,920 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്.
ഡിസംബർ 13ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,665 രൂപയും പവന് 45320 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില വില. അതേ സമയം ഡിസംബർ 4 ലെ ഗ്രാമിന് 5,885 രൂപയും പവന് 47080 രൂപയുമാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്. രാജ്യാന്തര വിപണിയിൽ യുഎസ് ഫെഡ് പലിശ നിരക്കുകൾ കുറയ്ക്കുമെന്ന പ്രഖ്യാപനമാണ് നിലവിലെ വർധനക്ക് കാരണം.
English Summary:
Gold Price Increasing Again
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.