ADVERTISEMENT

ചാഞ്ചാട്ടം തുടർന്ന് സംസ്ഥാനത്തെ സ്വർണവില. രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം ഇന്ന് വീണ്ടും വില വർധിച്ചു. ഗ്രാമിന് 25 രൂപയും  പവന് 200 രൂപയും വർധിച് ഗ്രാമിന് 5,800 രൂപയിലും പവന് 46,400 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വരും ദിവസങ്ങളിൽ 680 രൂപയിൽ അധികം വില വർധിച്ചാൽ സ്വർണം വീണ്ടും റെക്കോർഡ് കുറിക്കും.

രാജ്യാന്തര വിപണിയിൽ ഡോളറും ട്രഷറി യീൽഡും ഇടിഞ്ഞതോടെയാണ് സ്വർണം നേട്ടമുണ്ടാക്കുന്നത്. അടുത്ത വര്‍ഷം യുഎസ് ഫെഡ് മൂന്നു തവണ നിരക്കുകള്‍ കുറയ്ക്കുമെന്നാണ് ഏറെക്കുറെ പുറത്തു വരുന്ന വാർത്ത.  ഇത് രാജ്യാന്തര വിപണിയിൽ വീണ്ടും സ്വർണത്തിനെ റെക്കോർഡ് നിരക്കിലേക്ക് എത്തിക്കും.

English Summary:

Gold Price increased Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com