വർഷാവസാനത്തോടെ സ്വർണവിലയിൽ വീണ്ടും മുന്നേറ്റം
Mail This Article
സംസ്ഥാനത്ത് സ്വർണ വില വർധിച്ചു. മൂന്ന് ദിവസം ഒരേ വില തുടർന്ന ശേഷമാണ് ചൊവ്വാഴ്ച വില വർധിച്ചത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചു ഗ്രാമിന് 5,840 രൂപയിലും പവന് 46,720 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചു ഗ്രാമിന് 5,820 രൂപയിലും പവന് 46,560 രൂപയിലുമാണ് ശനിയാഴ്ച മുതൽ വ്യാപാരം നടന്നത്.
റെക്കോർഡ് നിരക്കിന് അരികിൽ വ്യാപാരം തുടരുന്നതിനാൽ സാധാരണക്കാർക്ക് ആശങ്ക ഉളവാക്കുന്ന രീതിയിലാണ് വർഷാവസാനം സ്വർണവിലയുടെ പോക്ക്. പവന് 40,480 രൂപയിലാണ് ജനുവരിയിൽ സ്വർണം വ്യാപാരം തുടങ്ങിയത്. ആ വിലയുമായി താരതമ്യം ചെയ്തു നോക്കുമ്പോൾ 6,240 രൂപയാണ് പവന് വർധിച്ചത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് പ്രാദേശിക വിപണികളിലും വിലയുയരാൻ കാരണം. അടുത്തവർഷം ഫെഡ് മൂന്ന് തവണ നിരക്കുകൾ കുറയ്ക്കും എന്ന് ഉള്ള റിപ്പോർട്ടും 2024 ലും സ്വർണം മുന്നോട്ടു തന്നെ എന്ന് സൂചിപ്പിക്കുന്നു.