വീണ്ടും റെക്കോർഡ് നിരക്കിൽ സ്വർണവില

Mail This Article
വർഷവസാനമാകുമ്പോൾ വീണ്ടും റെക്കോർഡ് ഇട്ട് സ്വർണവില. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർധിച്ചു ഗ്രാമിന് 5,890 രൂപയിലും പവന് 47,120 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടക്കുന്നത്. ഡിസംബർ 4 ലെ റെക്കോർഡ് വിലയായ ഗ്രാമിന് 5,885 രൂപയെയും പവന് 47,080 രൂപയെയുമാണ് ഇന്നത്തെ വില മറി കടന്നത്.
2023ൽ ഏകദേശം 13 തവണയാണ് സ്വർണവില പുതിയ ഉയരങ്ങളിലെത്തിയത്. 2020 ആഗസ്റ്റ് ഏഴിലെ, പവന് 42,000 രൂപയെന്ന നിരക്ക് ഈ വർഷം ജനുവരി 24 ന് ആണ് മറികടന്നത് ( പവന് 42,160 രൂപ). 2023 ജനുവരി ഒന്നാം തീയതി 5060 രൂപയായിരുന്നു ഒരു ഗ്രാം സ്വർണ്ണത്തിൻറെ വില. 2023 ഡിസംബർ 28ന് അത് 5890 രൂപയായി ഉയർന്നു. ഗ്രാമിന് 830 രൂപയുടെ വർധനവും, പവന് 6640 രൂപയുടെ വർധനവുമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ആറു വർഷത്തിനിടെ സ്വർണത്തിന് കാൽ ലക്ഷം രൂപയുടെ വിലവർധനവാണ് ഉണ്ടായത്.