റെക്കോർഡിൽ നിന്നും താഴേക്ക് ഇറങ്ങി സ്വർണവില
![goldloan3 goldloan3](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
സംസ്ഥാനത്ത് റെക്കോർഡിൽ നിന്നും താഴേക്ക് ഇറങ്ങി സ്വർണം. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് വെള്ളിയാഴ്ച കുറഞ്ഞത്. ഇതോടെ ഗ്രാമിന് 5,855 രൂപയിലും പവന് 46,840 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്
സംസ്ഥാനത്ത് ഇന്നലെ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയിലാണ് വ്യാപാരം നടന്നത്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർധിച്ചു ഗ്രാമിന് 5,890 രൂപയിലും പവന് 47,120 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്. ഡിസംബർ 4 ലെ റെക്കോർഡ് വിലയായ ഗ്രാമിന് 5,885 രൂപയെയും പവന് 47,080 രൂപയെയുമാണ് ഇന്നലത്തെ വില മറി കടന്നത്.
സ്വർണാഭരണങ്ങൾ വാങ്ങുന്നവർക്ക് നിരാശയാണ് ഫലം എങ്കിലും നിക്ഷേപകരെ സംബന്ധിച്ച് വില ഉയരുന്നത് അനുകൂലമാണ്. വേൾഡ് ഗോൾഡ് കൗൺസിൽ അടുത്ത വർഷവും സ്വർണവില കുതിക്കും എന്ന് തന്നെയാണ് വിലയിരുത്തുന്നത്. നിലവിൽ രാജ്യാന്തര സ്വർണവില നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.