തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില താഴേക്ക്

Mail This Article
സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില ഇടിഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് ഗ്രാമിന് 5,800 രൂപയിലും പവന് 46,400 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞു ഗ്രാമിന് 5,810 രൂപയിലും പവന് 46,480 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. മൂന്ന് ദിവസം കൊണ്ട് ഗ്രാമിന് 75 രൂപയും പവന് 600 രൂപയും കുറഞ്ഞിട്ടുണ്ട്. കൂടുതൽ വില ഇടിവിലേക്ക് കാത്ത് നിൽക്കേണ്ടതില്ല എന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. അത് കൊണ്ട് തന്നെ സമീപ ഭാവിയിൽ സ്വർണം ആവശ്യമുള്ളവർക്ക് ജുവലറികളിലെ ബുക്കിങ് സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്.
നിലവിൽ രാജ്യാന്തര സ്വർണവിലയും ഇടിവിലാണ്. വിപണിയിൽ ലാഭമെടുക്കൽ തുടരുന്നതാണ് ഇപ്പോഴത്തെ വില കുറവിനു പ്രധാന കാരണം. എന്നാൽ ഈ വർഷവും സ്വർണവില റെക്കോർഡ് നിരക്കുകൾ താണ്ടും എന്ന് തന്നെയാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.