ADVERTISEMENT

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഡിഎ വർധിപ്പിച്ചതോടൊപ്പം മറ്റൊരു സന്തോഷ വാർത്ത. ഗ്രാറ്റുവിറ്റിയുടെ നികുതി ഇളവ് 25 ലക്ഷം രൂപയാക്കി വർദ്ധിപ്പിച്ചു. മുൻപ് ഇത് 20 ലക്ഷം രൂപ വരെ ആയിരുന്നു. DA, DR എന്നിവയുടെ പുതിയ നിരക്കുകൾ 2024 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. പുതിയ നിരക്കുകളുടെ കുടിശ്ശിക മാർച്ച് അവസാനത്തോടെ ശമ്പളത്തോടൊപ്പം ക്രെഡിറ്റ് ചെയ്യും. തുടർച്ചയായി നാലാം തവണയാണ് ഡിഎ 4 ശതമാനം വർധിപ്പിക്കുന്നത്. ഡിഎ വർധിപ്പിക്കുന്നത് സർക്കാർ ഖജനാവിന് 12,868.72 കോടി രൂപയുടെ ബാധ്യത വർദ്ധിപ്പിക്കും.

English Summary:

Gratuvity and Income Tax Exemption

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com