ADVERTISEMENT

2020-21 സാമ്പത്തിക വര്‍ഷത്തെ (അതായത് 2021-22 അസസ്‌മെന്റ് ഇയര്‍) ഇന്‍കം ടാക്‌സ് റീഫണ്ട് ലഭിക്കാന്‍ കാത്തിരിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കുക. 

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്റ്റ് ടാക്‌സസ് (സിബിഡിടി) അടുത്തിടെ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഏപ്രില്‍ 30നുള്ളില്‍ ആദായ നികുതി റീഫണ്ട് ലഭിച്ചിരിക്കും. ഇന്‍കം ടാക്‌സ് റീഫണ്ടിന്റെ സ്റ്റാറ്റസ് അറിയുന്നതിന് നിങ്ങള്‍ക്ക് ഇ-മെയ്ല്‍ അക്കൗണ്ട് ചെക്ക് ചെയ്യാവുന്നതാണ്. ആദായനികുതി വകുപ്പില്‍ നിന്നും റീഫണ്ടുമായി ബന്ധപ്പെട്ട ഇ-മെയില്‍ നികുതിദായകന് ലഭിക്കും. 

സാധാരണ നിലയ്ക്ക് ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്ത് കഴിഞ്ഞാല്‍, അത് സെന്‍ട്രലൈസ്ഡ് പ്രൊസസിങ് സെന്ററില്‍ (സിപിസി) പ്രോസസ് ചെയ്ത ശേഷം ആദായനികുതി വകുപ്പ് നികുതിദായകനെ ഇ-മെയില്‍ വഴി അറിയിക്കും. അത്തരത്തിലൊരു നോട്ടീസ് ലഭിച്ചാല്‍ ഐടിആര്‍ ഫയലിങ് പ്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു എന്നതാണര്‍ത്ഥം. ഇതിന് തൊട്ടുപിന്നാലെ റീഫണ്ട് തുക അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആകുകയും ചെയ്യും. 

എന്നാല്‍ 2020-21 സാമ്പത്തിക വര്‍ഷം ഐടിആര്‍ ഫയല്‍ ചെയ്ത നിരവധി പേര്‍ക്ക് റീഫണ്ടോ ആദായനികുതി വകുപ്പില്‍ നിന്ന് അറിയിപ്പോ ലഭിച്ചിട്ടില്ല. കൃത്യസമയത്ത് റിട്ടേണ്‍ ഫയല്‍ ചെയ്‌തെങ്കിലും റീഫണ്ട് ലഭിക്കാത്ത ഇവര്‍ക്കായിരിക്കും ഏപ്രില്‍ 30നുള്ളില്‍ തുക ലഭിക്കുക. സാങ്കേതിക കാരണങ്ങളാലാണ് ചിലര്‍ക്ക് റീഫണ്ട് ലഭിക്കാതിരുന്നത്. ഇത് നികുതിദായകരുടെ ഭാഗത്തുനിന്നുള്ള പ്രശ്‌നമല്ലെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

English Summary:

How to Get Income Tax Refund

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com