ADVERTISEMENT

ആദിത്യ ബിര്‍ള സൺലൈഫ് മ്യൂച്വല്‍ ഫണ്ടിന്റെ പുതിയ റിട്ടയര്‍മെന്റ് പദ്ധതിക്കു തുടക്കമായി. റിട്ടയര്‍മെന്റ് ലക്ഷ്യമിട്ടുള്ള നിക്ഷേപത്തിനുതകുന്ന ഈ ഓപ്പൺ എന്‍ഡഡ് പദ്ധതിയുടെ പുതിയ ഫണ്ട് ഓഫര്‍ മാര്‍ച്ച് അഞ്ചു വരെ തുടരും. കുറഞ്ഞത് അഞ്ചു വര്‍ഷമോ റിട്ടയര്‍മെന്റ് വര്‍ഷമോ ഏതാണ് ആദ്യം അതു വരെ ലോക്ക് ഇന്‍ കാലാവധിയുമുണ്ടാകും.

വ്യക്തിഗത സവിശേഷതകളും പ്രായവും കണക്കിലെടുത്ത് നാലു വിവിധ രീതികളിലുള്ള ആസ്തി വകയിരുത്തല്‍ പദ്ധതികളുമായാണ് ഇതെത്തുന്നത്. 80 മുതല്‍ 100 ശതമാനം വരെ ഓഹരിയില്‍ നിക്ഷേപിക്കുന്ന 30 വയസുകാര്‍ക്കായുള്ള പദ്ധതി മുതൽ നൂറു ശതമാനവും കടപ്പത്ര, മണി മാര്‍ക്കറ്റ് മേഖലകളില്‍ നിക്ഷേപിക്കുന്ന 50 പ്ലസ് പദ്ധതി വരെയിതിലുൾപ്പെടും.

എസ്ഐപി തുക വര്‍ധിപ്പിക്കാനുള്ള സൗകര്യം, നിശ്ചിത ഇടവേളകളില്‍ വരുമാനം ലഭ്യമാക്കുന്നതും ലോക്ക് ഇന്‍ കാലയളവിന് അനുസൃതമായിട്ടുള്ളതുമായ സിസ്റ്റമാറ്റിക് വിത്ത്‌ഡ്രോവല്‍ പദ്ധതി, സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പദ്ധതി എന്നിവയുമുണ്ട്. എക്‌സിറ്റ് ലോഡ് ഇല്ല.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com