ADVERTISEMENT

അപകട ഇൻഷുറൻസും ആവശ്യമായ ടേം കവറേജും ആണ് വ്യക്തിഗത പോളിസിയിൽ അനിവാര്യമായി വേണ്ടത്. ഇവിടെ കുടുംബത്തിലെ വരുമാനമുളളവരെയാണ് പ്രധാനമായും കവർ ചെയ്യുക.ദൗർഭാഗ്യവശാൽ അവർക്ക് സ്വാഭാവിക ജീവഹാനി, അപകടം മൂലമുള്ള മരണം, അംഗവൈകല്യം എന്നിവ ഉണ്ടായാൽ കുടുംബത്തിന്റെ വരുമാനം നിലച്ചു പോവുന്ന അവസ്ഥ ഉണ്ടാവരുത്.

∙വിവാഹം, വായ്പ എന്നിവയ്ക്ക് ഉദ്ദേശിക്കുന്നവർ ഉടനെ ടേം കവറേജും ഒപ്പം കുറഞ്ഞ ചിലവിൽ അപകട ഇൻഷുറൻസും എടുത്തിരിക്കണം.

∙ ആരോഗ്യമുളള ഒരാളിന് ചെറുപ്രായത്തിൽ ടേം ഇൻഷുറൻസിനു കുറഞ്ഞ പ്രീമിയം മതി. പ്രതിമാസ വരുമാനത്തിന്റെ 150 ഇരട്ടി തുക വരെ ഇൻഷുർ ചെയ്യാനായി തിരഞ്ഞെടുക്കാം. കൂടിയ തുകയ്ക്ക് ഇൻഷുർ ചെയ്യുമ്പോൾ മെഡിക്കൽ പരിശോധന വേണ്ടി വരും.

∙പ്രൊപ്പോസൽ ഫോമിൽ നോമിനി ആരെന്ന് കൃത്യവും വ്യക്തവുമായി രേഖപ്പെടുത്തിയിരിക്കണം.

∙നമ്മുടെ ആവശ്യങ്ങൾക്ക് അനുസൃതമായി വേണം ഇൻഷുർ ചെയ്യേണ്ടത്. നിങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അവകാശിക്ക് പ്രതിമാസം നിശ്ചിത തുക ലഭിക്കണമെന്നുണ്ടെങ്കിൽ അതിനുള്ള പോളിസി വേണം.

∙ മാറാരോഗങ്ങൾ, അപകടങ്ങൾ എന്നിവയെല്ലാം ഇൻഷുർ ചെയ്യാൻ അവസരമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com