ഇനി ഇന്‍ഷുറൻസ് ബാങ്കിൽ നിന്നാകട്ടെ

insu-1
SHARE

ബാങ്കുകൾക്ക് വിവിധ ഇൻഷുറൻസ് കമ്പനികളുമായി ധാരണ ഉള്ളതിനാൽ നിങ്ങൾക്ക് അക്കൗണ്ടുള്ള ബാങ്കിൽ നിന്നുതന്നെ പോളിസി എടുക്കാം.. ജീവനു പരിരക്ഷ നൽകുന്നതിനു പുറമേ ആരോഗ്യ ഇൻഷുറൻസും അപകട ഇൻഷുറൻസും ഇത്തരത്തിൽ ബാങ്കുകൾ ലഭ്യമാക്കുന്നുണ്ട്

ഹെൽത്ത് ഇൻഷുറൻസ്

അസുഖങ്ങളുടെ പെരുമഴക്കാലത്ത് കുടുംബ ബജറ്റിന്റെ താളം െതറ്റാതെ പിടിച്ചുനിൽക്കാൻ ഒരു ഫാമിലി ഫ്ലോട്ടർ പോളിസി ഉണ്ടാകണം. ഈ പോളിസി ഭാര്യ, ഭർത്താവ്, കുട്ടികൾ അടക്കമുള്ള കുടുംബത്തിനു സംരക്ഷണം നൽകും.

ലൈഫ് ഇൻഷുറൻസ്

മുപ്പതു വയസ്സു മുതൽ 50 വയസ്സുവരെയുള്ളവർക്ക് വലിയ പ്രീമിയം നൽകാതെ 55 വയസ്സുവരെ ലൈഫ് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുന്ന സ്കീം ആണ് പ്രധാൻ മന്ത്രി ജീവൻജ്യോതി ഭീമ യോജന( PMJJBY). നിലവിൽ സേവിങ്സ് ബാങ്ക് അക്കൗണ്ടുള്ള ബാങ്കുമായി ബന്ധപ്പെട്ടാൽ PMJJBY സ്കീമിന്റെ ലളിതമായ ആപ്ലിക്കേഷൻ ഫോം കിട്ടും. പ്രതിവർഷം, പ്രായഭേദമെന്യേ കേവലം 330 രൂപ പ്രീമിയത്തിൽ രണ്ടു ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാകുന്ന ഈ സ്കീമിൽ ചേർന്ന്, എല്ലാ വർഷവും 330 രൂപ സേവിങ്സ് അക്കൗണ്ടിൽനിന്ന് PMJJBY സ്കീമിലേക്കു മാറ്റാനുള്ള സമ്മതപത്രം നൽകാം.

അപകട ഇൻഷുറൻസ്

ബാങ്കിൽ സേവിങ്സ് അക്കൗണ്ടുള്ള പതിനെട്ടിനും എഴുപതിനും ഇടയിൽ പ്രായമുള്ള ഒരാൾക്ക് വാർഷിക പ്രീമിയം 12 രൂപ നൽകി പ്രധാനമന്ത്രി സുരക്ഷ ഭീമാ യോജനയിൽ (PMSBY) അംഗമാകാം. ലളിതമായ ആപ്ലിക്കേഷൻ ഫോം പൂരിപ്പിച്ചു നൽകുകയും പ്രതിവർഷം 12 രൂപ സേവിങ്സ് അക്കൗണ്ടിൽനിന്നു PMSBY അക്കൗണ്ടിലേക്കു മാറ്റാനുള്ള സമ്മതപത്രം നൽകുകയും ചെയ്താൽ അപകടം മൂലം കണ്ണുകൾക്കോ കൈകാലുകൾക്കോ പരുക്കേറ്റാലോ മരണം തന്നെ സംഭവിച്ചാലോ രണ്ടു ലക്ഷം രൂപ ലഭിക്കും 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
FROM ONMANORAMA