ADVERTISEMENT

 

വിവിധ രോഗങ്ങൾക്കുള്ള വെയ്റ്റിങ് പീരിയഡ് എത്രയെന്നു നോക്കണം. ചില പോളിസികളിൽ രണ്ടോ മൂന്നോ വർഷമാകും. മറ്റു ചിലതിൽ മൂന്നോ നാലോ വർഷമാകും. എല്ലാ നിബന്ധനകളും വായിച്ചു മനസ്സിലാക്കണം. മനസ്സിലാകാത്തവ ചോദിച്ചറിയണം. വിവിധ പോളിസികൾ താരതമ്യം ചെയ്ത് അനുയോജ്യമായതു തിരഞ്ഞെടുക്കണം. കുറഞ്ഞ പ്രീമിയത്തിൽ നല്ല പോളിസി കണ്ടെത്താൻ ഇതു സഹായിക്കും

വില അഥവാ പ്രീമിയം മാത്രം നോക്കി പോളിസി വാങ്ങുന്നവരുണ്ട്. ഒരിക്കലും അതു ചെയ്യരുത്.പോളിസി നിബന്ധനകൾ, ഒഴിവാക്കലുകൾ എന്നിവ വളരെ പ്രധാനമാണ്. പ്രപ്പോസൽ ഫോം ശരിയായി വായിച്ചു മനസ്സിലാക്കി വേണം പൂരിപ്പിക്കാൻ. ആ ജോലി ഏജന്റിനെ ഏൽപ്പിക്കുകയാണ് പൊതുവേ ചെയ്യുക. അവർ പറയുന്നിടത്തെല്ലാം ഒപ്പിട്ടു നൽകും. നിങ്ങൾ കൂടിയിരുന്നു വേണം അതു പൂരിപ്പിക്കാൻ. തെറ്റായ വിവരങ്ങൾ ഒരിക്കലും കൊടുക്കരുത്. അങ്ങനെ ചെയ്താൽ ക്ലെയിം ഉണ്ടാകുമ്പോൾ നിരസിക്കപ്പെടാം എന്നത് ഓർക്കുക.

ബ്രോഷറുകൾ, കമ്പനി വെബ്സൈറ്റുകൾ എന്നിവ വിവരങ്ങൾക്കുള്ള മാർഗങ്ങളാണ്. അതുപോലെ ഏജന്റുമാരിൽനിന്നു ചോദിച്ചറിയുകയും ചെയ്യാം. വിൽക്കുന്നവരാണ് ഇതു കൂടുതൽ ശ്രദ്ധിക്കേണ്ടത്. കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി വേണം വിൽക്കാൻ. 

ലേഖകൻ ഫ്യൂച്വൽ ജനറലി ഇന്ത്യാ ഇൻഷുറൻസിന്റെ
പ്രിൻസിപ്പൽ ഓഫീസറും സിഇഒയുമാണ് 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com