ഇനി ഇന്‍ഷൂറന്‍സ് ക്ലെയിം തവണകളായി ലഭിച്ചേക്കും

health-insu
SHARE

പോളിസി ഉടമകള്‍ക്ക് ചില ഇന്‍ഷൂറന്‍സ് പോളിസികളുടെ ക്ലെയിം തവണകളായി ലഭ്യമാക്കുന്ന കാര്യം ഇന്‍ഷൂറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ( ഐആര്‍ഡിഐ) പരിഗണനയില്‍. വ്യക്തിഗത അപകടം,ആനുകൂല്യം അടിസ്ഥാനമാക്കിയുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പോലുള്ളവയുടെ ക്ലെയിം തവണകളായി ലഭ്യമാക്കുന്നതിനെ കുറിച്ചാണ് ഐആര്‍ഡിഐ ആലോചിക്കുന്നത്.  

ഇതെ കുറിച്ച് പഠിക്കുന്നതിന് ഐആര്‍ഡിഐ രൂപീകരിച്ച പ്രവര്‍ത്തന സമിതി കഴിഞ്ഞ ജനുവരിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ഇത് സംബന്ധിച്ചുള്ള  കരട് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഐആര്‍ഡിഐ പുറത്തിറക്കിയിരിക്കുകയാണ്. ഓഹരി ഉടമകളുടെ അഭിപ്രായങ്ങളും അറിഞ്ഞതിന് ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക. ക്ലെയിം തവണകളായി ലഭ്യമാക്കുന്നതിലൂടെ ആവശ്യമായ കാലയളവില്‍ പോളിസി ഉടമകള്‍ക്ക് നിശ്ചിത വരുമാനം ഉറപ്പാക്കാൻ കഴിയും എന്നതാണ് ഐആര്‍ഡിഐയുടെ ഇത് സംബന്ധിച്ചുള്ള കാഴ്ചപ്പാട്.  

ക്ലെയിം ഒറ്റത്തവണയായി വേണോ തവണകളായി വേണോ അതോ രണ്ട് രീതിയിലും വേണോ എന്ന് പോളിസി ഉടമകള്‍ക്ക് തീരുമാനിക്കാം എന്ന്  കരട് മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. പോളിസി വാങ്ങുന്ന സമയത്തോ പിന്നീടുള്ള ഏതെങ്കിലും  ഘട്ടങ്ങളിലോ പോളിസി ഉമടകള്‍ക്ക് ഓപ്ഷന്‍ തിരഞ്ഞെടുക്കുന്നതിനുള്ള അവസരം കമ്പനി നല്‍കണം. പരമാവധി അഞ്ച് വര്‍ഷമാണ് ക്ലെയിം നല്‍കുന്നതിനുള്ള കാലയളവ്. ഇതിനുള്ളില്‍ തവണകളായി ക്ലെയിം പൂര്‍ണമായി ലഭ്യമാക്കണം എന്നാണ് മാര്‍ഗ നിര്‍ദ്ദേശത്തിൽ പറയുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
FROM ONMANORAMA