ഓര്‍ക്കുക – റിസ്കുകളിലൂടെയാണ് നമ്മൾ ജീവിക്കുന്നത്

HIGHLIGHTS
  • ദുരന്തങ്ങൾ ഇനിയും ഉണ്ടാകും എന്നു മനസിലാക്കി സ്വയം സുരക്ഷിതരാകുക
insu-1
SHARE

അടുത്ത കാലം വരെ പ്രകൃതിദുരന്തങ്ങളെ കുറിച്ചുള്ള വാർത്തകൾ കേൾക്കുമ്പോൾ അതൊക്കെ മറ്റെവിടെയോ സംഭവിക്കുന്നതല്ലേ എന്നായിരുന്നു നമ്മുടെ വിചാരം. എന്നാൽ ഇന്ന് ആർക്ക്‌ എപ്പോൾ വേണമെങ്കിലും ഏത്‌ തരം റിസ്കുകളും ഉണ്ടാവാം എന്ന അവസ്ഥ. റിസ്കു കാരണം ഏറ്റവും കൂടുതൽ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നത്‌ പ്രകൃതി ദുരന്തങ്ങളാണ്. (അതായത്‌ പ്രളയം, കൊടുങ്കാറ്റ്‌, സുനാമി, ഭൂമികുലുക്കം, ഉരുൾപൊട്ടൽ എന്നിവ). ഇതോടൊപ്പം തന്നെ തീപിടുത്തം, കളവ്‌, മാരക രോഗങ്ങൾ, അപകടങ്ങൾ എന്നീ റിസ്കുകൾ വേറെയും ഉണ്ട്‌.

റിസ്കുകൾ  വമ്പിച്ച സാമ്പത്തിക നഷ്ടങ്ങളുണ്ടാക്കും. എന്നാൽ മൊത്തം ജനസംഖ്യയിൽ ചെറിയൊരു ശതമാനം ആളുകൾക്ക്‌ മാത്രമാണ്‌ ഇവ ഉണ്ടാവുന്നത്‌. ബാക്കി വരുന്ന ഭൂരിഭാഗം പേരും എനിക്കും, എന്റെ കുടുംബത്തിനും, വസ്തുവകകൾക്കും മറ്റും ഒന്നും സംഭവിക്കില്ല എന്ന വിശ്വാസത്തിലാണ്‌  ഉള്ളത്‌. അതുകൊണ്ടുതന്നെ, ഭൂരിഭാഗം പേരും പരിരക്ഷയ്ക്കായിന്നും തയാറല്ല. സംഭവിച്ചാൽ തന്നെ സ്വന്തക്കാരുടെയൊ നാട്ടുകാരുടെയൊ, സർക്കാരിന്റെയൊ സഹായത്തിനായി ശ്രമിക്കും. അവർക്കും പരിമിതികൾ ഉള്ളതിനാൽ നഷ്ടങ്ങൾ പൂർണ്ണമായും നികത്താനാകാതെ ജീവിതം തള്ളിനീക്കുന്നു. സുനാമിയും, പ്രളയവും, ഓഖി കൊടുങ്കാറ്റും ഉണ്ടായത് നമ്മൾ മറന്നിട്ടില്ല. ദുരന്തങ്ങൾ  ഇനിയും ഉണ്ടാകും എന്നു മനസിലാക്കി സ്വയം സുരക്ഷിതരാകുകയാണ് വേണ്ടത്. റിസ്കുകള്‍ പരമാവധി കവർ ചെയ്യാൻ ഉതകുന്ന ധാരാളം പോളിസികൾ ഇന്ന് വിപണിയിൽ ഉണ്ട്‌. അവ ഏതെന്നും, എപ്പോൾ, എത്രത്തോളം എടുക്കണമെന്നും മനസിലാക്കുക. ഓരോരുത്തരുടെയും ഭാവി ആവശ്യങ്ങളും, സാമ്പത്തിക സ്ഥിതിയും വിലയിരുത്തി  വരുമാനത്തിൽ നിന്നും ചെറിയൊരു ശതമാനം തുക ഇതിനായി നീക്കിവെച്ചാൽ ഭാവിയിലെ ആശങ്കകൾ കുറക്കാൻ കഴിയും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
FROM ONMANORAMA