ADVERTISEMENT

ആരുടെയെങ്കിലും നിർബന്ധത്തിനു വഴങ്ങി ഒരു ഇൻഷുറൻസ് പോളിസി എടുക്കുന്ന രീതിയാണ് ഇപ്പോഴും കൂടുതലായുള്ളത്.അതു കൊണ്ടു തന്നെ ആ സമയത്ത് പരമാവധി വിലപേശി ഏറ്റവും കുറഞ്ഞ പ്രീമിയം ഉറപ്പാക്കാനാണ് പലരും ശ്രമിക്കുക. വലിയ ഇളവ് കിട്ടിയാൽ സന്തോഷം. വില കുറയ്ക്കണമെന്നു നിങ്ങൾ ആവശ്യപ്പെട്ടാൽ അതനുസരിച്ച് കമ്പനി പോളിസി നൽകും. പക്ഷേ, നൽകുന്ന വിലയ്ക്കുള്ള കവറേജ് മാത്രമേ ഉണ്ടാകൂ എന്ന കാര്യം പോളിസി എടുക്കുന്ന വേളയിൽ ആരും ശ്രദ്ധിക്കാറില്ല. അടിസ്ഥാന വിലയിലും താഴെ കിട്ടുന്ന ഏത് ഉൽപന്നത്തിനും അതിന്റേതായ മേന്മക്കുറവ് ഉണ്ടാകുമല്ലോ. അതുപോലെയാണ് പോളിസിയും. ന്യായമായ വിലയ്ക്കു മികച്ച പോളിസി നേടാനാണു ശ്രമിക്കേണ്ടത്.  പ്രീമിയം എങ്ങനെയെങ്കിലും കുറയ്ക്കുന്നതിനു വേണ്ടി വസ്തുതകൾ പോലും തെറ്റായി നൽകാനും മറച്ചു വെക്കാനും പലരും തയാറാകും. ഇത്തരം നീക്കവും ക്ലെയിം തിർപ്പാക്കുന്ന സമയത്ത് പണിയാകും. 

രേഖകൾ എല്ലാം വായിച്ചു മനസിലാക്കി കൃത്യമായ വിവരങ്ങൾ നൽകി പോളിസി എടുക്കുക.ഭാവിയിൽ ക്ലെയിം ഉണ്ടാകുമ്പോൾ കഴിയുന്നതും നിരസിക്കാതിരിക്കാൻ ഇതു സഹായിക്കും. പോളിസിയെന്നാൽ കമ്പനിയും നിങ്ങളും തമ്മിലുള്ള കരാറാണ്. വിവരങ്ങൾ കൃത്യമാണെന്ന വിശ്വാസത്തിലാണ് പോളിസി നൽകുക. ഈ വിവരങ്ങൾ തെറ്റായാൽ കരാർ പാലിക്കാൻ ഇൻഷുറൻസ് കമ്പനിക്കു ബാധ്യതയില്ല. ക്ലെയിം നിഷേധിക്കപ്പെടും. അതിനാൽ കൃത്യവും സത്യസന്ധവുമായ വിവരങ്ങൾ നൽകണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com