sections
MORE

പിതൃദിന സമ്മാനമായി നല്‍കാം സ്‌നേഹവും പരിരക്ഷയും

HIGHLIGHTS
  • നിര്‍ബന്ധിതവൈദ്യ പരിശോധന ഇല്ലാത്ത പോളിസിയാണനുയോജ്യം
ten-qualities-of-a-good-father
Father and son playing on the beach at the sunset time. Concept of friendly family.
SHARE

ഇത്തവണ പിതൃദിനത്തിന് വ്യത്യസ്തമായൊരു സമ്മാനം അച്ഛന് നൽകിയാലോ? അദ്ദേഹത്തിന് സുരക്ഷിതത്വവും ആരോഗ്യവും ഉറപ്പാക്കുന്ന സമ്മാനം തന്നെയാകട്ടെ അത്.

നിങ്ങൾ ഒരു കാര്യം അറിയുക. അച്ഛന് പ്രായമേറി വരുകയാണ്. ആരോഗ്യ പ്രശ്‌നങ്ങളും സങ്കീര്‍ണതകളും വരിക സ്വാഭാവികമാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് നിങ്ങളുടെ അച്ഛനെ പോലെ മുതിർന്ന പൗരന്‍മാര്‍ക്കുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസിയുടെ പ്രസക്തി വര്‍ധിക്കുന്നത്.കുടുംബത്തിന്റെ താളംതെറ്റിക്കാതെ അവർക്ക് ചികില്‍സകൾക്കിത് സഹായിക്കും. ഇത്തരം പോളിസികള്‍ തെരഞ്ഞെടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുക

പരമാവധി പരിരക്ഷ

ജീവിതശൈലീരോഗങ്ങള്‍ വര്‍ധിക്കുകയും പുതിയ ചികില്‍സാ രീതികള്‍ വരികയും ചെയ്യുന്ന ഇക്കാലത്ത് ആരോഗ്യസേവന ചെലവുകള്‍ റോക്കറ്റു പോലെ കുതിക്കുകയാണ്. അതുകൊണ്ടു  പരമാവധി പരിരക്ഷ ലഭ്യമാക്കുന്ന പോളിസി തെരഞ്ഞെടുക്കുന്നതിൽ വിട്ടു വീഴ്ച അരുത്. മുതിര്‍ന്നപൗരന്‍മാര്‍ക്കും ഇപ്പോള്‍ ഒരു ലക്ഷം രൂപ മുതല്‍ 25 ലക്ഷം രൂപ വരെയുള്ള പരിരക്ഷ ലഭ്യമാണ്. 

നിലവിലെ രോഗങ്ങള്‍ക്കായുള്ള പരിരക്ഷ

പോളിസി എടുക്കുന്ന വേളയില്‍  ഏറ്റവും വലിയ വെല്ലുവിളി നിലവിലെ രോഗങ്ങളാണ്. മുതിര്‍ന്ന പൗരന്‍മാര്‍ക്കായുള്ള പല പോളിസികളിലും നിലവിലെ രോഗങ്ങള്‍ക്കു പരിരക്ഷ ലഭ്യമല്ല. നിലവിലുള്ള രോഗങ്ങള്‍ക്കു പരിരക്ഷ നല്‍കുന്ന പല പോളിസികളിലും നീണ്ട കാത്തിരിപ്പു കാലാവധിയും ഉണ്ടാകും. ഇക്കാരണങ്ങളാൽ കുറഞ്ഞ കാത്തിരിപ്പു കാലാവധിയില്‍ നിലവിലെ രോഗങ്ങള്‍ക്കു കൂടി പരിരക്ഷ ലഭിക്കുന്ന പോളിസി തെരഞ്ഞെടുക്കുന്നതാവും നിങ്ങളുടെ പിതാവിനു നല്ലത്. 

വൈദ്യ പരിശോധനയുടെ ആവശ്യകത

അച്ഛനു സമ്മാനം നല്‍കുമ്പോള്‍ മുന്നോടിയായി വൈദ്യ പരിശോധന നടത്താനാകില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ നിര്‍ബന്ധിത വൈദ്യ പരിശോധന ഇല്ലാത്ത പോളിസികളാവും അനുയോജ്യം. അച്ഛനു വൈദ്യ പരിശോധനയ്ക്ക് മെനക്കെട്ട് പോകേണ്ട അവസ്ഥ ഇതിലുടെ ഒഴിവാക്കാം. 

ഫ്രീ ലുക്ക് കാലാവധി

പോളിസി എടുത്ത് രണ്ടാഴ്ചയ്ക്കകം അതു വിലയിരുത്തുവാന്‍ ലഭിക്കുന്ന സമയമാണ് ഫ്രീ ലുക്ക് പിരിയഡ്്. ഓൺലൈനിൽ വാങ്ങിയ സാധനം തിരികെ നല്‍കാന്‍ ലഭിക്കുന്ന അവസരത്തിനു സമാനമാണിത്. അച്ഛനായി വാങ്ങിയ പോളിസി ഇത്തരം ഫ്രീ ലുക്ക് കാലാവധിക്കുള്ളില്‍ ചെലവുകളൊന്നുമില്ലാതെ തിരികെ നല്‍കാനാകും. അത്തരം സൗകര്യമുള്ള സേവന ദാതാവിന്റെ പക്കൽനിന്നു പോളിസി എടുക്കുക. 

കാഷ്‌ലെസ്ചികില്‍സാ സൗകര്യം

ആശുപത്രികളില്‍ പണമടക്കാതെ ചികില്‍സാ ചെലവു നേരിടാന്‍ സഹായിക്കുന്ന കാഷ്‌ലെസ്‌സൗകര്യം ലഭ്യമാണ്. ഇത്തരം സൗകര്യമുള്ള ആശുപത്രികളുടെ ശൃംഖല വിപുലമായുള്ള പോളിസി വേണം തെരഞ്ഞെടുക്കുവാന്‍. കാഷ്‌ലെസ്‌ സൗകര്യത്തോടൊപ്പം റീ ഇമ്പേഴ്‌സ്‌മെന്റ് സൗകര്യം കൂടി ഉണ്ടെന്നുറപ്പാക്കിയാല്‍ ആവശ്യമായ ഘട്ടങ്ങളില്‍ വിദഗ്ദ്ധ ചികില്‍സയും തേടാം. 

ക്ലെയിം പരിഹരിക്കുന്നതിലെ കാര്യക്ഷമത

ക്ലെയിമുകള്‍ ഉണ്ടായാല്‍ പരിരക്ഷ ലഭ്യമാക്കുന്നതാണ് പ്രധാനം. ഇക്കാര്യത്തിൽ ലളിത നടപടിക്രമങ്ങളുള്ള പോളിസികളാകും മുതിര്‍ പൗരന്‍മാര്‍ക്ക്നല്ലത്. 

പോളിസി പോര്‍ട്ട് ചെയ്യാനുള്ള സൗകര്യം

ഒരു കമ്പനിയുടെ പോളിസി   പല ഘട്ടങ്ങളായി ആര്‍ജ്ജിച്ചിട്ടുള്ള എല്ലാ ആനുകൂല്യങ്ങളോടും കൂടെ മറ്റു കമ്പനികളിലേക്കു മാറ്റാനുള്ള സൗകര്യമാണ് പോര്‍ട്ടിങ്. സമ്മാനം നൽകുന്ന പോളിസിയിൽ ഇതിനു സൗകര്യം ഉണ്ടായിരിക്കണം. മിക്കവാറും കമ്പനികളുടെ പോളിസികളും പുതുക്കുന്നതിന് 45-60 ദിവസം മുന്നേ തന്നെ വേണമെങ്കിൽ കമ്പനി മാറ്റാനാകും

ഇത്തരം മേന്മകളുള്ള പോളിസിയാണ് പിതൃദിനത്തിൽ അച്ഛനു നൽകുന്നതെങ്കിൽ നമ്മെ സംരക്ഷിച്ച പിതാവിന് സുരക്ഷയേകാന്‍ അതു സഹായകമാകും. 

ലേഖകൻ സ്റ്റാര്‍ഹെല്‍ത്ത് ആന്റ് അലൈയ്ഡ് ഇന്‍ഷൂറന്‍സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
FROM ONMANORAMA