ADVERTISEMENT
അപ്പോളോ ഹോസ്പിറ്റല്‍സിന്റെ ഇന്‍ഷൂറന്‍സ് ബിസിനസ്സ് എച്ച്ഡിഎഫ്‌സി ഏറ്റെടുക്കുന്നു. അപ്പോളോയുടെ  ഇന്‍ഷൂറന്‍സ് വിഭാഗമായ അപ്പോളോ മ്യൂണിക് ഹെല്‍ത്ത് ഇന്‍ഷൂറന്‍സിന്റെ  51.2 ശതമാനം ഓഹരികള്‍  ഏറ്റെടുക്കുമെന്ന് എച്ച്ഡിഎഫ്‌സി അറിയിച്ചു. 1,336 കോടി രൂപയ്ക്കാണ് അപ്പോളോ ഹോസ്പിറ്റലില്‍ നിന്നും എച്ച്ഡിഎഫ്‌സി ഓഹരികള്‍ ഏറ്റെടുക്കുന്നത്. ഇതിന് പുറമെ അപ്പോളോ മ്യൂണിക് ഹെല്‍ത്ത് ഇന്‍ഷൂറന്‍സിലെ ജീവനക്കാരില്‍ നിന്നും കമ്പനിയുടെ ഓഹരികള്‍ ഏറ്റെടുക്കാനായി 10.84 കോടി രൂപ കൂടി നല്‍കും. കമ്പനിയുടെ 0.4 ശതമാനം ഓഹരികള്‍ ജീവനക്കാരുടെ കൈവശമാണ്. അപ്പോളോ മ്യൂണിക്കിനെ ഏറ്റെടുത്തതിന് ശേഷം എച്ച്ഡിഎഫ്‌സി എര്‍ഗോയില്‍ ലയിപ്പിക്കും. പുതിയ ഏറ്റെടുക്കലോടെ  ആരോഗ്യ ഇന്‍ഷൂറന്‍സ് രംഗത്തെ വളര്‍ച്ചയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് എച്ച്ഡിഎഫ്‌സി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com