മാക്‌സ്‌ ബുപയും മൊബി ക്വിക്കും പങ്കാളിത്തത്തില്‍

piggy-pink
SHARE

ആരോഗ്യ ഇന്‍ഷൂറന്‍സ്‌ ദാതാക്കളായ മാക്‌സ്‌ ബുപയും സാമ്പത്തിക സേവന പ്ലാറ്റ്‌ഫോമായ മൊബിക്വിക്കും പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു.ഇതനുസരിച്ച്‌ മൊബിക്വിക്കിന്റെ ഉപയോക്താക്കള്‍ക്ക്‌ മാക്‌സ്‌ ബുപയുടെ ആരോഗ്യ ഇന്‍ഷൂറന്‍സ്‌ ഉത്‌പന്നങ്ങള്‍ ലഭ്യമാക്കും. 107 ദശലക്ഷത്തോളം വരും മൊബിക്വിക്കിന്റെ ഉപയോക്താക്കളുടെ എണ്ണം. മൊബിക്വിക്കിന്റെ ഉപയോക്താക്കള്‍ക്കായി വൈവവിധ്യമാര്‍ന്ന ആരോഗ്യ ഇന്‍ഷൂറന്‍സ്‌ ഉത്‌പന്നങ്ങള്‍ ആയിരിക്കും മാക്‌സ്‌ ബുപ ലഭ്യമാക്കുക. 
ജോലിക്കാരായ ഉപഭോക്താക്കളെ ലക്ഷ്യമിട്ട്‌ വാങ്ങാന്‍ എളുപ്പമുള്ള ചെറു ഇന്‍ഷൂറന്‍സ്‌ ഉത്‌പന്നങ്ങള്‍ അവതരിപ്പിക്കാന്‍ മാക്‌സ്‌ ബുപയ്‌ക്ക്‌ പദ്ധതി ഉണ്ട്‌. ഇതിന്‌ പുറമെ സാധാരണ ആരോഗ്യ ഇന്‍ഷൂറന്‍സ്‌ ഉത്‌പന്നങ്ങളും ലഭ്യമാക്കും. നിസ്സാരമായ പ്രീമിയത്തില്‍ കാന്‍സര്‍ പരിരക്ഷ, ഹോസ്‌പികാഷ്‌ ഉത്‌പന്നം പോലുള്ള പുതിയ പ്ലാനുകളും മാക്‌സ്‌ ബുപ മൊബിക്വിക്ക്‌ വഴി ലഭ്യമാക്കും. 


തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
FROM ONMANORAMA