ADVERTISEMENT

നമ്മുടെ കുട്ടികൾ ഏതു വിദ്യാഭ്യാസസ്ഥാപനത്തിൽ പഠിക്കുന്നവരായാലും അവർ പലതരത്തിലുള്ള റിസ്കുകളെ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. അതിൽ അപകടമരണം, അസുഖങ്ങൾ, തീപിടുത്തം, വെള്ളപ്പൊക്കം, പാമ്പുകടി മൂലമുള്ള മരണം, വാഹനാപകടങ്ങൾ, സ്പോർട്സ്, ഗെയിംസ്, മുതലായവ മൂലമുള്ള പരുക്കുകൾ, പ്രകൃതി ദുരന്തങ്ങൾ, മുങ്ങിമരണം, ഭക്ഷ്യവിഷബാധ, ആക്രമണങ്ങൾ, മുതലായവ സംഭവിച്ചേക്കാം. ഇത്തരം റിസ്കുകൾക്കെല്ലാം പരിരക്ഷയൊരുക്കുന്ന പോളിസികൾ ലഭ്യമാണ്. മാതാപിതാക്കൾക്ക് അത്യാഹിതം സംഭവിച്ചാൽ കുട്ടികളുടെ വിദ്യാഭ്യാസ ചിലവ് വരെ നൽകുന്ന പോളിസികൾ ഇന്ന് നിലവിലുണ്ട്.  സ്കൂൾ മാനേജ്മെന്റോ പിടിഎയോ ആണ് തങ്ങളുടെ വിദ്യാർത്ഥികൾക്കായി ഈ പോളിസി എടുക്കേണ്ടത്. തീരെ ചെലവ് കുറഞ്ഞ ഈ പോളിസിയിൽ ചേരുന്നതിന് ഒരു വിദ്യാർത്ഥിക്ക് 100 രൂപ പ്രീമിയമേ ചെലവ് വരൂ.

ഏതൊരു രക്ഷിതാവും അവരുടെ കുട്ടികൾക്ക് ഒരു അത്യാഹിതം സംഭവിച്ചാൽ ഏറ്റവും മികച്ച ചികിത്സ കിട്ടണമെന്ന് ആഗ്രഹിക്കും. അത്യാഹിതങ്ങൾ സംഭവിച്ചതിനുശേഷം വിലപിക്കുന്നതിനേക്കാൾ ഭേദം നല്ല പാക്കേജുകൾ വിവിധ ഇൻഷുറൻസ് കമ്പനികളുമായി കൂടിയാലോചിച്ച് നടപ്പിലാക്കുന്നതായിരിക്കും. ഇന്ന് പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും വിവിധ കമ്പനികളിൽ വിദ്യാർത്ഥികൾക്കായുള്ള പോളിസികൾ നിലവിലുണ്ട്. പല കമ്പനികളുടെ പോളിസികൾ താരതമ്യം ചെയ്യുകയും, സ്കൂളിനു അനുയോജ്യമായവ തിരഞ്ഞെടുക്കുകയും ചെയ്യാം. 

ബാങ്കുകളിൽ നിന്ന് വിദ്യാഭ്യാസ വായ്പയെടുത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നിർബന്ധമായും ഈ പോളിസിയുണ്ടാകണം. വിദ്യാർത്ഥികൾ യാത്രചെയ്യുന്ന സമയത്ത് ബാഗേജ് നഷ്ടപ്പെടുക, അപകടം മൂലം റെഗുലർ ക്ലാസിൽ പോകാൻ പറ്റാതിരുന്നാലും, സ്വകാര്യട്യൂഷൻ പഠിക്കാൻ ദിവസബത്ത നൽകുന്നതിനുവരെ, ചില കമ്പനികൾ കവർ ചെയ്യുന്നുണ്ട്. ആംബുലൻസ് വാടക ലഭിക്കുന്നതും ആശുപത്രികളിൽനിന്നും സൗജന്യചികിത്സ ലഭിക്കാവുന്ന വിധത്തിൽ പാക്കേജുകൾ നിർമ്മിക്കാനും ഇന്ന് സൗകര്യങ്ങളുണ്ട്. 

ഒരു സ്ഥാപനത്തിലെ വിദ്യാർത്ഥികളെ ഇൻഷുർ ചെയ്യുവാൻ വേണ്ടി തയ്യാറാക്കേണ്ട കാര്യങ്ങൾ ഇവയാണ്. വിദ്യാർത്ഥിയുടെ പേര്, വയസ്സ്, രക്ഷിതാവിന്റെ പേര്, ബന്ധം, ഇൻഷുർ ചെയ്യേണ്ട തുക നിലവിലുള്ള അസുഖങ്ങൾ/അപകടങ്ങൾ - വിശദവിവരങ്ങൾ, ഏതൊക്കെ റിസ്കുകൾ കവർ ചെയ്യണം എന്നതിന്റെ വിവരം എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പ്രൊപ്പോസൽ സമർപ്പിക്കണം. വിവിധ കമ്പനികളുടെ പ്രീമിയം തമ്മിൽ വ്യത്യാസമുണ്ടാകുവാൻ ഇടയുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഏറ്റവും അടുത്തുള്ള നല്ല നിലയിൽ പ്രവർത്തിക്കുന്ന ആശുപത്രികളുമായി സഹകരിച്ച് മെഡിക്ലെയിം പോളിസി നടപ്പിലാക്കാവുന്നതാണ്. കുട്ടികളുടെ ആരോഗ്യസംരക്ഷണ പരിപാടികൾ നടപ്പിലാക്കുന്നത് ഒരുപരിധിവരെ രക്ഷിതാക്കൾക്കും, സ്കൂൾ അധികൃതർക്കും ഒരു വലിയ ആശ്വാസമായിരിക്കുമെന്നതിൽ സംശയമില്ല.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com