എല്‍ഐസി പുതിയ ഓണ്‍ലൈന്‍ ടേം പ്ലാന്‍ അവതരിപ്പിച്ചു

health&money
SHARE

പൊതുമേഖലാ ഇന്‍ഷൂറന്‍സ്‌ സ്ഥാപനമായ എല്‍ഐസി ഓണ്‍ലൈന്‍ ടേം പ്ലാന്‍ അവരിപ്പിച്ചു. എല്‍ഐസി ടെക്‌- ടേം പ്ലാന്‍ ഓണ്‍ലൈനില്‍ മാത്രമേ ലഭ്യമാകു.
പോളിസി ഉടമ ആകസ്‌മികമായി മരണപ്പെട്ടാല്‍ കുടുംബാംഗങ്ങള്‍ക്ക്‌ സാമ്പത്തിക സുരക്ഷ ലഭ്യമാക്കുക എന്നതാണ്‌ ഈ ഓണ്‍ലൈന്‍ ടേം പ്ലാനിന്റെ ലക്ഷ്യം. പൂര്‍ണ്ണമായും സംരക്ഷണം മാത്രം നല്‍കുന്ന ഈ പോളിസി ലാഭരഹിതമായിരിക്കും.
അപകടമരണം ഉള്‍പ്പടെ ഏത്‌ കാരണത്താലുള്ള മരണത്തിനും എല്‍ഐസി ടെക്‌-ടേം പ്ലാനിന്റെ പരിരക്ഷ ലഭിക്കും . എന്നാല്‍ ആദ്യ വര്‍ഷത്തില്‍ ആത്മഹത്യക്ക്‌ കവറേജ്‌ ലഭിക്കില്ല.
പോളിസി കാലയളവില്‍ പോളിസി ഉടമ മരണപ്പെട്ടാല്‍ കവറേജ്‌ തുക നോമിനിക്ക്‌ ലഭിക്കും. പോളിസി ഉടമ പോളിസി കാലാവധി അതിജീവിക്കുകയാണെങ്കില്‍ തുക ഒന്നും തിരിച്ച്‌ ലഭിക്കില്ല.
50 ലക്ഷം രൂപയാണ്‌ കുറഞ്ഞ പോളിസി തുക. ഉയര്‍ന്ന പരിധി ഇല്ല. ഈ പോളിസി വാങ്ങുതിന്‌ യോഗ്യത നേടുന്നതിന്‌ അപേക്ഷകന്‌ സ്വന്തമായി വരുമാന സ്രോതസ്സ്‌ ഉണ്ടായിരിക്കണം. വ്യക്തികളുടെ വരുമാനത്തെ ആശ്രയിച്ചായിരിക്കും സം അഷ്വേഡ്‌ .
ഒറ്റത്തവണ പ്രീമിയം അല്ലെങ്കില്‍ റെഗുലര്‍ പ്രീമിയം തിരഞ്ഞെടുക്കാം. കുറഞ്ഞ പോളിസി കാലാവധി 10 വര്‍ഷവും കൂടിയ കാലാവധി 40 വര്‍ഷവും ആണ്‌. പോളിസിയില്‍ ചേരാനുള്ള കുറഞ്ഞ പ്രായം 18 വയസും പരമാവധി പ്രായം 65 വയസ്സുമാണ്‌. 80 വയസ്‌ വരെ പോളിസിയുടെ കവറേജ്‌ ലഭ്യമാകും. പുകവലിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും പ്രീമിയം വ്യത്യസ്‌തമായിരിക്കും. എല്‍ഐസിയുടെ വെബ്‌സൈറ്റില്‍ നിന്നും ഈ പോളിസി നേരിട്ട്‌ വാങ്ങാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
FROM ONMANORAMA