ടേം പോളിസി എടുത്താൽ ഭാവിയിൽ പ്രീമിയം കൂടുമോ?

HIGHLIGHTS
  • ഏറ്റവും ചെലവുകുറഞ്ഞ ഇൻഷുറൻസ് ഉപകരണമായ ടേം പോളിസി നിക്ഷേപ പോർട്ട്ഫോളിയോയിൽ അനിവാര്യമാണ്
family
SHARE

27 കാരനായ പ്രവീൺ ഒരു ടേം ഇൻഷുറന്‍സ് പോളിസി എടുക്കാനൊരുങ്ങുകയാണ്. അടുത്തിടെ വിവാഹിതാനാകാൻ ഒരുങ്ങുന്ന അദ്ദേഹത്തിന്റെ സംശയം വിവാഹിതനാകുമ്പോൾ പോളിസിയുടെ പ്രീമിയം ഉയരുമോ എന്നതാണ്. നിരവധിപ്പേർക്കുള്ള ഈ സംശയത്തിനുത്തരം ഇല്ല എന്നതാണ്. നമ്മുടെ ജീവിതത്തിലെ ഓരോ ഘട്ടങ്ങൾ മാറുന്നതനുസരിച്ച് ടേം പോളിസിയുടെ പ്രീമിയം ഇൻഷുറൻസ് കമ്പനി വർധിപ്പിക്കില്ല.

ഒരിക്കൽ ടേം പോളിസി എടുത്താൽ പദ്ധതിയുടെ കാലാവധി എത്തുന്നതുവരെ പ്രീമിയത്തിൽ മാറ്റമുണ്ടാകില്ല.അതുകൊണ്ടാണ് പോളിസി  ഉടമയ്ക്ക് ദേഹവിയോഗം സംഭവിച്ചാൽ കുടുംബത്തിന് സാമ്പത്തിക പരിരക്ഷയുറപ്പാക്കുന്ന ശുദ്ധ ഇൻഷുറൻസായ ടേം പോളിസി കഴിയുന്നത്ര  നേരത്തെ തന്നെ എടുക്കണമെന്നു പറയുന്നത്. അങ്ങനെയെങ്കിൽ ജീവിതകാലം മുഴുവൻ കുറഞ്ഞ പ്രീമിയത്തിൽ പരിരക്ഷ ലഭിക്കുമെന്നതാണ് മെച്ചം.  

അതേസമയം പോളിസിയുടമയുടെ കുടുംബവും അവരുടെ ആവശ്യങ്ങളും വളരുന്നതനുസരിച്ച് പരിരക്ഷ വർധിപ്പിക്കണമെന്ന് അദ്ദേഹം വിചാരിച്ചാൽ സ്വന്തം നിലയിൽ പ്രീമിയം വർധിപ്പിക്കുകയുമാകാം. ഏറ്റവും ചെലവുകുറഞ്ഞ ഇൻഷുറൻസ് ഉപകരണമായ ടേം പോളിസി വ്യക്തിയുടെ നിക്ഷേപ പോർട്ട്ഫോളിയോയിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
FROM ONMANORAMA