നോണ്‍-ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളുടെ പുതിയ പ്രീമിയത്തില്‍ വര്‍ധന

med-insu
SHARE

നോണ്‍-ലൈഫ് ഇന്‍ഷൂറന്‍സ്  കമ്പനികളുടെ  പുതിയ പ്രീമിയം വരുമാനം ഉയര്‍ന്നു. ആഗസ്റ്റില്‍ നോണ്‍ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളുടെ പുതിയ പ്രീമിയം വരുമാനം 17 ശതമാനം ഉയര്‍ന്ന് 15,964 കോടി രൂപ ആയി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 13,657.51 കോടി രൂപയായിരുന്നു.
രാജ്യത്ത് മൊത്തം 34 ഇന്‍ഷൂറന്‍സ് കമ്പനികളാണ് നോണ്‍-ലൈഫ് ഇന്‍ഷൂറന്‍സ് രംഗത്ത് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 25 ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനികളുടെയും കൂടി പ്രീമിയം വരുമാനം  12 ശതമാനം ഉയര്‍ന്ന് 12,447.10 കോടി രൂപ ആയി .
സ്വകാര്യമേഖലയില്‍ നിന്നുള്ള ഏഴ്  നോണ്‍-ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികള്‍  ആഗസ്റ്റിലെ പുതിയ പ്രീമിയത്തില്‍ 33 ശതമാനം വളര്‍ച്ച രേഖപെടുത്തി. ഏഴ് കമ്പനികളുടെയും കൂടി മൊത്തം പ്രീമിയം വരുമാനം 1,070.29 കോടി രൂപയാണ്.
പൊതുമേഖലാ കമ്പനികളായ അഗ്രികള്‍ച്ചറല്‍ ഇന്‍ഷൂറന്‍സ് കമ്പനി ഓഫ് ഇന്ത്യയുടെയും ഇസിജിസി ലിമിറ്റഡിന്റെയും കൂടി പ്രീമിയം വരുമാനം 42 ശതമാനം ഉയര്‍ന്ന് 2,446.61 കോടി രൂപയുമായി.
ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവില്‍  നോണ്‍- ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളുടെ  മൊത്തം പ്രീമിയം വരുമാനം 14 ശതമാനം ഉയര്‍ന്ന് 71,415.09 കോടി രൂപ ആയതായാണ്  ഐആര്‍ഡിഎ നല്‍കുന്ന വിവരം . 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
FROM ONMANORAMA