ADVERTISEMENT

ആരോഗ്യരംഗത്ത് ഇന്‍ഷൂറന്‍സ് ഇന്ന് അത്യാവശ്യമായിരിക്കുകയാണ്. ജീവിത ശൈലി രോഗങ്ങളടക്കമുള്ളവ പെരുകുന്നതും കോര്‍പ്പറേറ്റ് ആശുപത്രികളുടെ കടന്നു വരവുമെല്ലാം ഇന്‍ഷൂറന്‍സ് ഇന്ന് അനിവാര്യമാക്കി മാറ്റുന്നു. ഇത് കണ്ടറിഞ്ഞ് സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനികളടക്കം ഒട്ടനവധി പ്രോഡക്ടുകള്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഏതാണ് അനുയോജ്യ പോളിസി എന്ന് കണ്ടറിഞ്ഞ് തിരഞ്ഞെടുക്കുന്നതാണ് പ്രധാനം. പോളിസി തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചാല്‍ പിന്നീട് മനഃക്ലേശം ഒഴിവാക്കാം.

ക്ലെയിം സെറ്റില്‍മെന്റ് റേഷ്യോ

ആദ്യമായി പോളിസി നല്‍കുന്ന സ്ഥാപനത്തിന്റെ/പോളിസിയുടെ ക്ലെയിം സെറ്റില്‍മെന്റ് റേഷ്യോ മനസിലാക്കേണ്ടതാണ്. ഇന്‍ഷൂറന്‍സ് കമ്പനിയില്‍ സമര്‍പ്പിക്കപ്പെട്ട മൊത്തം ക്ലെയിമുകളില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയവയുടെ അനുപാതം – ഇതാണ് ക്ലെയിം സെറ്റില്‍മെന്റ് റേഷ്യോ. ഇത് ഇതര കമ്പനിയേക്കാളും ഉയര്‍ന്ന് നില്‍ക്കുന്ന സ്ഥാപങ്ങളെയാണ് പരിഗണിക്കേണ്ടത്. ഇതാണ് ആരോഗ്യ ഇന്‍ഷൂറന്‍സ് തിരഞ്ഞെടുക്കുന്നതിന് പ്രധാനമായും പരിഗണിക്കേണ്ടത്. റേഷ്യോ ഉയര്‍ന്നതാണെങ്കില്‍ ഇന്‍വെസ്റ്റര്‍മാര്‍ താരതമ്യേന സംതൃപ്തരായിരിക്കും. കൂടുതല്‍ ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ അതിനര്‍ഥം തർക്കമുണ്ടാകാനുള്ള സാധ്യതകളാണ്. 

വെയിറ്റിംഗ് പീരിയഡ് 

ഇനി ശ്രദ്ധിക്കേണ്ടത് നമ്മള്‍ വാങ്ങാനുദ്ദേശിക്കുന്ന പോളിസിയുടെ പ്രത്യേകതകളാണ്. ഇതില്‍  നിലവിലുള്ള അസുഖങ്ങളുടെ വെയിറ്റിംഗ് പീരിയഡ് പ്രധാനമാണ്. പലരും പല അസുഖങ്ങള്‍ക്കും പല തരത്തിലുള്ള കാലഘട്ടമാണ് പറയുക. ആശുപത്രി വാസത്തിന് മുറിവാടകയുടെ പരിധി, നോ ക്ലെയിം ബോണസ് ഇതെല്ലാം പരിഗണിക്കണം. കൂടാതെ ബൈസ്റ്റാന്‍ഡര്‍ അലവന്‍സ് അടക്കമുള്ള കാര്യങ്ങളും പരിഗണിക്കപ്പെടേണ്ടതാണ്.അതിന് ശേഷം വിപണിയില്‍ ലഭ്യമായ മറ്റ് പോളിസികളുമായി താരതമ്യം ചെയ്ത് അനുയോജ്യമായത് തിരഞ്ഞെടുക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com